സ്വത്തുതര്‍ക്കം: മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, പിതാവ് പൊലീസില്‍ കീഴടങ്ങി

വിശാഖപട്ടണം: (www.kvartha.com 14.08.2020) സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് നാല്‍പതുകാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. സംഭവത്തില്‍ പിതാവ് വീരരാജു പൊലീസിന് കീഴടങ്ങി. സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലയ്ക്കു കാരണമെന്നും ജലരാജു സംഭവസ്ഥലത്തു തന്നെ മരിച്ചതായും വിശാഖപട്ടണം പൊലീസ് പറഞ്ഞു.

കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വീടിന്റെ കാര്‍ പാര്‍ക്കിങ്ങിനോടു ചേര്‍ന്ന് വരാന്തയില്‍ സ്റ്റൂളിലിരുന്ന മകന്‍ ജലരാജുവിന്റെ തലയ്ക്കു പിന്നില്‍ പിതാവ് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. താഴെ വീണ ഇയാളെ വീണ്ടും വീരരാജു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി വ്യക്തമാകുന്നു.

National, Father, son, CCTV, Police, Crime, Visakhapatnam, Man subsequently surrendered to the police after killing his son

Keywords: National, Father, son, CCTV, Police, Crime, Visakhapatnam, Man subsequently surrendered to the police after killing his son


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?