അണങ്കൂരിലെ വൺ സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും കിനാനൂർ കരിന്തളം നിർഭയ ഷെൽട്ടർ ഹോമിന്റേയും ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവ്വഹിച്ചു

കാസർകോട്: (https://ift.tt/347VJDo) അണങ്കൂറിൽ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിക്കുന്ന വൺസ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിർമ്മിച്ച നിർഭയ ഷെൽട്ടർ ഹോമിൻറെ ഉദ്ഘാടനവും ആരോഗ്യാ സാമൂഹിക നീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.

കോവിഡ് നിർവ്യാപനത്തിൽ ആദ്യ രണ്ടു ഘട്ടങ്ങളിലും ലോകത്തിന് മാതൃകയായ കാസർകോട് ജില്ല മൂന്നാം ഘട്ടത്തിൽ മരണ സംഖ്യ കുറയ്ക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ഷെൽട്ടർ ഹോമുകളിലെ അന്തേവാസികളെ രോഗം ബാധിക്കാതിരിക്കാൻ കർശന ജാഗ്രത പാലിക്കണം. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പതിനാല് ജില്ലകളിലും വൺ സ്റ്റോപ് സെന്റർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു


കളക്ടറേറ്റ് കോൺഫറൻ ഹാളിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു സ്വാഗതം പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എം എൽ എ, എം സി ഖമറുദ്ദീൻ എം എൽ എ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു, വനിതാശിശുവികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ,  സബ് കളക്ടർ അരുൺ കെ വിജയൻ, ജില്ലാ പോലീസ് മേധാവി ഡി ശിൽപ,  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല, വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഡീനാ ഭരതൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു,  ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം വി സുനിത, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ മുഹമ്മദ് മുനീർ തുടങ്ങിയവർ സംസാരിച്ചു



Keywords: Kasaragod, Anangoor, Kerala, News, Health-minister, Inauguration, Minister KK Shailaja inaugurated the foundation stone of One Stop Center at Anangur and Kinanoor Karinthalam Nirbhaya Shelter Home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?