മൂന്ന് പേര്‍ക്ക് കോവിഡ്; കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോ അടച്ചു
കാസര്‍കോട്: (www.kasargodvartha.com 11.08.2020) മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു. ഞായറാഴ്ച മെക്കാനിക്കിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അണുനശീകരണം നടത്തി ചെവ്വാഴ്ച ഡിപ്പോ തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ രണ്ട് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍മാര്‍ക്ക് തിങ്കളാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ ഡിപ്പോ ഉള്‍പ്പെടുന്ന ഭാഗം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. വര്‍ക്ക് അറേഞ്ച്‌മെന്റില്‍ കാഞ്ഞങ്ങാട് സബ്ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയ കണ്ടക്ടര്‍ക്കും കാസര്‍കോട്ടെ മറ്റൊരു കണ്ടക്ടര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.

രണ്ടുപേരും കാസര്‍കോട് ഡിപ്പോയിലും പരിസരങ്ങളിലുമായി അറുപതിലേറെ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കാസര്‍കോട് ഡിപ്പോയിലെ ബസുകളുടെ സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്.
Powered by Info News For You

Keywords: Kerala, News, COVID, Corona, Virus, Patient, Kasargod, KSRTC, Bus, Depot, Closed, Conductor, Mechanic, COVID to three; Kasargod KSRTC depot closed.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment