ആന്‍മേരിയുടെ വധം: ലക്ഷ്യം കൂട്ടക്കൊലയെന്ന് പൊലീസ്, വിഷം ചേര്‍ക്കല്‍ ടെക്നിക്ക് ആല്‍ബിന്‍ പഠിച്ചത് യൂട്യൂബ് വീഡിയോകളില്‍ നിന്ന്

ചെറുപുഴ: (www.kvartha.com 14.08.2020) പുതുതലമുറയെ അക്രമത്തിലേക്ക് വഴി തിരിച്ചുവിടുന്നത് നവസാങ്കേതിക വിദ്യയാണെന്ന പാഠമാണ് ആന്‍മേരിയ വധക്കേസിലൂടെ ലോകത്തിനു മുന്‍പില്‍ വ്യക്തമാകുന്നത്. കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍ കൈയറപ്പില്ലാത്ത വിധം മനുഷ്യരെ മൃഗസമാനമാക്കി അതു മാറ്റുന്ന കഥയാണ് ആന്‍മേരിയുടെ കൊലപാതകം ലോകത്തോട് വിളിച്ചു പറയുന്നത്. അങ്ങേയറ്റം അപകടകരമാണ് കാര്യങ്ങള്‍. 
അതുകൊണ്ടു തന്നെ ഓരോ രക്ഷിതാക്കളുടെയും ചങ്കിടിപ്പിക്കുന്നതുമാണ്.

ആന്‍മേരി വധം: ഒന്നാം പ്രതി യൂട്യൂബോ.. 

സഹോദരി ആന്‍മേരിയെ ആല്‍ബിന്‍ കൊലപ്പെടുത്തിയത് യൂട്യൂബ് ചാനലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെ വിഷം കൊടുത്തു കൊല്ലപ്പെടുത്തുന്ന രീതികള്‍ ചാനല്‍ വഴി പഠിച്ച് ഈ യുവാവ് 
ആദ്യം പ്രയോഗിച്ചത് സ്വന്തം അച്ഛനും അമ്മയ്ക്കും സഹോദരിക്കും നേരെയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കൂട്ടക്കൊല നടത്താനിറങ്ങിയത് ആര്‍ഭാട ജീവിതം നയിക്കാനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

ബളാല്‍ അരിങ്കല്ലിലെ ബെന്നി-ബെസി ദമ്പതകളുടെ മകള്‍ ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത സഹോദരന്‍ ആല്‍ബിന്‍ ബെന്നി പൊലീസിനു നല്‍കിയ മൊഴികളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഈ മാസം അഞ്ചിനാണ് ആന്‍മേരി (16) എലിവിഷം ഉള്ളില്‍ ചെന്നു മരിച്ചത്. യൂട്യൂബ് നോക്കി വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നിയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്‍മേരിയുടെ ആമാശയത്തില്‍ കണ്ടെത്തിയ എലിവിഷത്തിന്റെ അംശമാണ് പൊലീസിനെ കൂടുതല്‍ അന്വേഷണത്തിനു പ്രേരിപ്പിച്ചത്. വെള്ളരിക്കുണ്ട് സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണമാണ് ക്രൂരമായ കുറ്റകൃത്യം തെളിയാക്കാനിടയാക്കിയത്. 

Kerala, Killed, Police, Treatment, Death, Hospital, Annmariya death: Albin learned the poisoning technique from YouTube videos

കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ശീലം ആല്‍ബിനുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഐസക്രീം ഉണ്ടാക്കുന്നതിന് മുന്‍പ് കോഴിക്കറിയില്‍ ആല്‍ബിന്‍ എലിവിഷം പ്രയോഗിച്ചിരുന്നു. എന്നാല്‍ അതിന്റെ അളവ് കുറഞ്ഞിരുന്നതിനാല്‍ ബെന്നിയും ഭാര്യ ബെസിയും മകള്‍ ആന്‍മേരിയും അന്നു രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീണ്ടും യൂട്യൂബില്‍ നിന്ന് കൂടുതല്‍ കൊലപാതക രീതികള്‍ പഠിച്ച ആല്‍ബിന്‍ വെള്ളരിക്കുണ്ടിലെ ഒരു കടയില്‍ നിന്ന് കൂടുതല്‍ അപകടകാരിയായ എലിവിഷം വാങ്ങി കൈയില്‍ സൂക്ഷിച്ചു.

കഴിഞ്ഞ 30നാണ് ഇവരുടെ വീട്ടില്‍ ഐസക്രീമുണ്ടാക്കിയത്. ഇവ രണ്ടു പാത്രങ്ങളിലാക്കി ആദ്യദിവസം സഹോദരി ആന്‍മേരിക്കൊപ്പം ആല്‍ബിനും കഴിച്ചു. അടുത്ത ദിവസമാണ് ബാക്കിയുള്ള ഐസ്‌ക്രീമില്‍  എലിവിഷം ചേര്‍ത്തത്. ഇത് ആന്‍മേരിയും ബെന്നിയും മാത്രം കഴിക്കുകയും ചെയ്തു. അമ്മ ബെസി പൊതുവേ ഐസ്‌ക്രീം കഴിക്കാറില്ല അതുകൊണ്ടു തന്നെ ഇവര്‍ രക്ഷപെടുകയും ചെയ്തു. ആന്‍മേരിക്ക് ഐസ്‌ക്രീം കഴിച്ചതിനു ശേഷമുണ്ടായ ചര്‍ദിയെ തുടര്‍ന്ന് ബാക്കി വന്ന ഐസ്‌ക്രീം അമ്മ ബെസി വളര്‍ത്തു പട്ടികള്‍ക്ക് നല്‍കുവാന്‍ ആല്‍ബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസ്‌ക്രീം പട്ടികള്‍ക്ക് നല്‍കാതെ ആല്‍ബിന്‍ ഇതു നശിപ്പിച്ചു കളയുകയായിരുന്നു. പട്ടികള്‍ ഇതു കഴിച്ചാല്‍ ചത്തുപോകുമെന്ന് അറിയാമായിരുന്നതു കൊണ്ടാണ് ആല്‍ബിന്‍ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നന്നത്.

മൊബൈലില്‍ ചില അപകടകരമായ കളികളും റമ്മിയും മറ്റും കളിച്ചു അന്തര്‍മുഖനായി ജീവിച്ചിരുന്ന   മകന്റെ ദുര്‍നടപ്പ് പിതാവായ ബെന്നിയെന്നും എതിര്‍ത്തിരുന്നു. ഇതുകൂടാതെ മയക്കുമരുന്നിന്റെ അടിമയുമായിരുന്നു ഇയാള്‍. ഇതുമായി ബന്ധപ്പെട്ടു വീട്ടില്‍ നിരന്തരം വഴക്കുകയും നടന്നിരുന്നു. സഹോദരി ആന്‍മേരിയും പിതാവിനെ പിന്‍തുണച്ചുകൊണ്ടു ആല്‍ബിനെയും വഴിവിട്ട നീക്കങ്ങളെയും  എതിര്‍ത്തിരുന്നു. മറ്റൊരു അനുജനുള്ളത് സെമിനാരിയിലായതിനാല്‍ ആല്‍ബിന് അനുജന്‍ ഒരു തടസമായിരുന്നില്ല. 

ഇടയ്ക്കു തമിഴ്നാട്ടില്‍ ജോലി ചെയ്ത പോയ ആല്‍ബിന്‍ ഇവിടെ നിന്നുമാണ് കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളായിമാറിയതെന്നു പൊലീസ് പറയുന്നു. കൂട്ട ആത്മഹത്യയ്ക്കു കളമൊരുക്കി കുടുംബത്തെയാകെ വകവരുത്തിയതിനു ശേഷം അഞ്ചേക്കറോളം വരുന്ന പറമ്പും വീടും വിറ്റുകിട്ടുന്ന പണം കൊണ്ടു പുറത്തെവിടെയെങ്കിലും പോയി ആര്‍ഭാടമായിജീവിക്കാനായിരുന്നു ആല്‍ബിന്റെ പദ്ധതിയെന്ന് ഇയാള്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു.


എലിവിഷത്തില്‍ സംശയിച്ച് പൊലീസ്
 
കൗമാരക്കാരിയുടെ മരണം പൊലിസ് തെളിയിച്ചത് അതിവിഗദ്ധമായ അന്വേഷണത്തിനൊടുവിലാണ്. ബളാല്‍ അരിങ്കല്ലിലെ ആന്‍മേരിയുടെ(16) മരണമാണ് ഒടുവില്‍ കൊലപാതകമാണെന്നു തെളിഞ്ഞത്. ദിവസങ്ങള്‍ക്കു മുന്‍പാണ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി-ബെസി ദമ്പതികളുടെ മകള്‍ ആന്‍മേരി വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആന്‍മേരി മരിച്ചതെന്നാണ് ആദ്യം പുറത്തുവന്നത്.

എന്നാല്‍ കുട്ടിമരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ(48) ഗുരുതരമായ പ്രശ്നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചിരു സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പരിശോധന വഴിത്തിരിവായി 

ആന്‍മേരി മരിക്കുന്നതിന് മുന്‍പ് രണ്ടാഴ്ച മുന്‍പ് ബളാല്‍ അരിങ്കല്ലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.    ഇതുകണക്കിലെടുത്ത് കോവിഡ് സാധ്യത മുന്‍കൂട്ടി ആരോഗ്യവകുപ്പ് ആന്‍ മേരിയുട പിതാവ് ബെന്നിയെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ളള ആന്തരിക അവയങ്ങള്‍ക്കു ഗുരുതരമായ തരത്തില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത് ബെന്നി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍, എസ്‌ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരിങ്കല്ലിലെ ബെന്നിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 

ആന്‍മേരി മരിക്കുന്നതിന് നാലുദിവസം മുന്‍പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയതായി പറയുന്നു. ഇതിനായി വെള്ളരിക്കുണ്ടിലെ ഒരു ബേക്കറി കടയില്‍ നിന്നാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. ഐസ്‌ക്രീം ഉണ്ടാക്കിയ അന്ന് തന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചു ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ബെസിയും ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിനും രണ്ടുദിവസം കഴിഞ്ഞാണ് കഴിച്ചതെന്നും പൊലീസിന്റെ ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആദ്യ ദിവസം ഐസ്‌ക്രീം കഴിച്ചപ്പോള്‍ തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടു. 

ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നുവെന്നാണ് പൊലീസിനു കിട്ടിയ വിവരം. ഇതിന്റെ കൂടെ പനിയും ബാധിച്ചതോടെ നടത്തിയ പരിശോധനയില്‍ ആന്‍മേരിക്ക് കരളിന് എന്തോ കുഴപ്പമുണ്ടെന്നും മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാകാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പുളിങ്ങോം ബന്ധു വീടിനടുത്തു നിന്നും ആന്‍മേരിക്ക് പച്ചമരുന്ന് ചികിത്സയും നടത്തിയിരുന്നു. മരിക്കുന്ന ദിവസം ആന്‍മേരിക്ക് കൂടുതല്‍ അസ്വസ്ഥതയോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

ഐസ്‌ക്രീമില്‍ ചേര്‍ത്ത വിഷം

ആന്‍മേരി കഴിച്ചതായി പറയപ്പെടുന്ന ഐസ്‌ക്രീമുണ്ടാക്കാന്‍ ഉപയോഗിച്ച സാധനസാമഗ്രികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുണ്ടായിരുന്ന ഐസ്‌ക്രീമില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ബെന്നിയുടെയും മരിച്ച ആന്‍മേരിയുടെയും രക്തസാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് പൊലീസ് ഈക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയത്. ഐസ്‌ക്രീമില്‍ എങ്ങനെ എലിവിഷത്തിന്റെ അംശം കണ്ടെത്തിയെന്നു മുന്‍നിര്‍ത്തി വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍ നടത്തിയ അന്വേഷണത്തിനിടെയാണ് മലയോരത്തെ ഞെട്ടിച്ച കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. 

ആദ്യം ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ട് ചെറുപുഴ പൊലീസാണ് കേസെടുത്തിരുന്നത്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എലിവിഷം ഉള്ളില്‍ ചെന്നാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചെറുപുഴ പൊലീസ് വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു.

Keywords: Kerala, Killed, Police, Treatment, Death, Hospital, Annmariya death: Albin learned the poisoning technique from YouTube videos


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?