കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂരിലിറക്കും

കണ്ണൂര്‍: (www.kvartha.com 08.08.2020) കരിപ്പൂരിലെ വിമാന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനം. ഇതിനിടെ ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും. കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20 മണിയോടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂരിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിമാനത്തില്‍ 174 മുതിര്‍ന്നവരും 10 കുട്ടികളുമായിരുന്നു യാത്രക്കാര്‍. യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തില്‍ ആകെ 190 പേരാണ് ഉണ്ടായിരുന്നത്. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി റണ്‍വേയില്‍ നിന്ന് തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വീമാനത്തിന്റെ മുന്‍ഭാഗം രണ്ടായി പിളരുകയായിരുന്നു.

Kannur, News, Kerala, Karipur, Children, Runway, Flight, Airport, Fly Dubai, Passengers, Flights to Karipur will land at Kannur

Keywords: Kannur, News, Kerala, Karipur, Children, Runway, Flight, Airport, Fly Dubai, Passengers, Flights to Karipur will land at Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?