അഫ്ഗാനിസ്ഥാനില്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുകയായിരുന്ന നാല് തദ്ദേശീയരെ താലിബാന്‍ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി

കാബൂള്‍: (https://ift.tt/3jmYHYW) അഫ്ഗാനിസ്ഥാനില്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുകയായിരുന്ന തദ്ദേശീയരെ താലിബാന്‍ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. മപര്‍വാനില്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുകയായിരുന്ന നാലു പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. പര്‍വാനില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശമുണ്ടായ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്തവര്‍ക്കു നേരെയാണ് താലിബാന്‍ ഭീകരര്‍ നിറയൊഴിച്ചതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു.

News, World, International, Afghanistan, Taliban Terrorists, Terror Attack, Terrorism, Civilian, Death, Flood, Taliban Kill Four Civilians During Clashes With Afghan Forces in Central Flood-Hit Province

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് താലിബാന്റെ ഭാഗത്ത് നിന്നും സാധാരണ ജനങ്ങളെ ആക്രമിക്കുന്ന രീതിയുണ്ടായത്. ഇതിനിടെ മേഖലയില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. ഒരു അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

അതസമയം അഫ്ഗാനിസ്ഥാനില്‍ വെള്ളപ്പൊക്കം മൂലം ഉള്ള കെടുതി രൂക്ഷമാകുകയാണ്. നിരവധി പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. നിരവധി പേര്‍ ഇപ്പോഴും വീടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, World, International, Afghanistan, Taliban Terrorists, Terror Attack, Terrorism, Civilian, Death, Flood, Taliban Kill Four Civilians During Clashes With Afghan Forces in Central Flood-Hit Province

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?