കുവൈറ്റ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

 
കുവൈറ്റ് സിറ്റി (www.evisionnews.co): പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ നേതാവും ജില്ലാ ചന്ദ്രിക വിംഗ് ചെയര്‍മാനുമായ അഷ്റഫ് തൃക്കരിപ്പൂരിന് കുവൈറ്റ് കെഎംസിസി ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. അബ്ദുല്‍ ഹക്കീം അസനി പ്രാര്‍ത്ഥന നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂര്‍ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷഹീദ് പാട്ടില്ലത്ത്, അസ്ലം കുറ്റിക്കാട്ടൂര്‍, പ്രവര്‍ത്തക സമിതി അംഗം ഇക്ബാല്‍ മാവിലാടം, ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള കെപി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് കബീര്‍ തളങ്കര, ഉദുമ മണ്ഡലം പ്രസിഡന്റ് കുതുബുദ്ദീന്‍, കാഞ്ഞങ്ങാട് ആക്ടിംഗ് പ്രസിഡന്റ് ഹനീഫ പാലായി, തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ഫാറൂക്ക് തെകേക്കാട്, സാധു സംരക്ഷണ സമിതി സെക്രട്ടറി ഖമറുദ്ദീന്‍ സംസാരിച്ചു.

ജില്ലാ മണ്ഡലം നേതാക്കളായ ഇബ്രാഹിം പിപി, മിസ്ഹബ് മാടമ്പില്ലത്ത്, സലീം ഉദിനൂര്‍, അമീര്‍ കമ്മാടം, ഹാരിസ് മുട്ടുന്തല, ഫായിസ് ബേക്കല്‍, അസീസ് തളങ്കര, നവാസ് പള്ളിക്കാല്‍, യൂസുഫ് ആദൂര്‍ സംബന്ധിച്ചു. ജന സെക്രട്ടറി അബുള്ള കടവത്ത് സ്വാഗതം പറഞ്ഞു. കാസര്‍കോട് ജില്ലാ, തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങള്‍ ഉപഹാരം നല്‍കി. അഷ്റഫ് തൃക്കരിപ്പൂര്‍ മറുപടി പ്രസംഗം നടത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?