കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു: പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
കണ്ണൂര്‍: (www.kvartha.com 24.08.2020) ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ചാണ് അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞത്. അക്രമത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പിനടുത്ത മാങ്ങാട്ടിടത്താണ് ബിജെപി പ്രവര്‍ത്തകന് നേരെ അക്രമമുണ്ടായത്.
ആമ്പിലാട് കണിക്കുന്നുമ്മല്‍ ഹൗസില്‍ മാണിക്കോത്ത് ചന്ദ്രനാണ് (48) പരുക്കേറ്റത്. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ച് ബിജെപി പ്രവര്‍ത്തകനായ ചന്ദ്രനെ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം ഏഴുമണിയോടു കൂടിയാണ് സംഭവം. വീട്ടിലേക്ക് പോകുന്ന വഴിയാണ് വെട്ടേറ്റത്. നെറ്റിക്കും മുതുകിനും വെട്ടേറ്റ ചന്ദ്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരികയാണ്. കൂത്തുപറമ്പ് പൊലീസാണ് കേസന്വേഷിക്കുന്നത്.
Powered by Info News For You

Comments
Post a Comment