പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു

നീലേശ്വരം: (www.kasargodvartha.com 03.08.2020) പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു. നീലേശ്വരം പള്ളിക്കര കുഞ്ഞി പുളിക്കാലിലെ അര്‍ച്ചന (40) ആണ് മരിച്ചത്. കാസര്‍കോട് ഡി സി ആര്‍ ബിയില്‍ ജോലി ചെയ്യുന്ന എസ് ഐ ലതീഷിന്റെ ഭാര്യയാണ്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 

ജൂലൈ 21നാണ് വീട്ടുപറമ്പില്‍ വെച്ച് അര്‍ച്ചനയ്ക്ക് അണലിയുടെ കടിയേറ്റത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എ കെ ജി, കോഴിക്കോട് എം സി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ അണുബാധയെ തുടര്‍ന്ന് ഇടത് കാല്‍ മുട്ടിന് മുകളില്‍ വെച്ച് മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ പെരളശ്ശേരിയിലെ പവിത്രന്‍- സ്വര്‍ണ വല്ലി ദമ്പതികളുടെ മകളാണ്. മക്കള്‍: ജിതിന്‍, നിധിന്‍.


SUMMARY: House wife died after snake bite


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?