കണ്ണൂരിൽ ബി ജെ പി കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം: നിരവധി പേർക്ക് പരുക്കേറ്റു
കണ്ണൂർ: (https://ift.tt/2QmNpHX) കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും സെക്രട്ടറിയേറ്റിൽ പടർന്നുപിടിച്ച തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുമാണ് ബി ജെ പി പ്രവർത്തകർ ബുധനാഴ്ച രാവിലെ കലക്ടേറ്റിലേക്ക് മാർച്ച് നടത്തിയത്.
ബിജെപി ജില്ലാ കമ്മിറ്റി ആസ്ഥാനമായ മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന താളിക്കാവിൽ നിന്നും മാർച്ച് തുടങ്ങിയത്. മാർച്ച് നഗരം ചുറ്റി കലക്ട്രേറ്റ് പടിക്കൽ എത്തിയ ഉടൻ തന്നെ സംഘർഷം ഉടലെടുക്കുകയായിരുന്നു. പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബി ജെ പി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി സി രതീഷ്, ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജു വളക്കുഴി അടക്കമുള്ള നേതാക്കൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
മാർച്ച് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ രഞ്ചിത്ത് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ സ്വാഗതവും
ജില്ലാ വൈസ് പ്രസിഡണ്ട് മോഹനൻ മഞ്ചേരി നന്ദിയും പറഞ്ഞു. പൊലിസ് അക്രമത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു
ഉപരോധത്തിൽ പങ്കെടുത്തവരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
Keywords: Kerala, News, Kannur, BJP, Protest, K Sudhakaran, Clash, Collectorate, Secratoriate, Police, Lathi Charge, Clash in BJP march to Collectorate in Kannur: Several injured.
< !- START disable copy paste -Powered by Info News For You

Comments
Post a Comment