കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ ക്വട്ടേഷന്‍, ആറ് പേര്‍ പിടിയില്‍

കണ്ണൂര്‍: (https://ift.tt/2Qn3I7w) കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘം. കൂത്തുപറമ്പിലെ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. ഗള്‍ഫില്‍ നിന്ന് വന്ന പേരാമ്പ്ര സ്വദേശി ദിന്‍ഷാദിനെയാണ് കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മലപ്പുറത്ത് നിന്ന് മൂന്ന് വാഹനങ്ങളിലായാണ് സംഘമെത്തിയത്. തട്ടിക്കൊണ്ട് പോകാനുള്ള നീക്കം ദിന്‍ഷാദിനൊപ്പമുള്ള മറ്റൊരു സംഘം തടയുകയും ചെയ്തു.

News, Kerala, Crime, KIdnap, Accused, Police, Arrest, Quarantine, Gold smuggling gang kidnapping youth in Kannur

അറസ്റ്റിലായ പ്രതികളുടെ മൊഴിയില്‍ വിദേശത്ത് നിന്ന് കൊടുത്തയച്ച സ്വര്‍ണം യുവാവ് മറിച്ച് വിറ്റെന്നാണ്.  സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇരുഭാഗങ്ങളിലും പെട്ട ആറ് പേരെയും തട്ടിക്കൊണ്ടുപോകാനെത്തിയവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ആറ് പേര്‍ ഓടി രക്ഷപെട്ടു. 

മലപ്പുറത്ത് നിന്നുളള സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് മാഫിയയുടെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചത്. ദുബൈയില്‍ നിന്ന് മലപ്പുറത്തെ ഒരാള്‍ക്ക് നല്‍കാനായി കൊടുത്തുവിട്ട 38 ലക്ഷം രൂപയുടെ സ്വര്‍ണം ദിന്‍ഷാദ് മറിച്ച് വിറ്റതായും ഇതിനെ തുടര്‍ന്നാണ് ഇയാളെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍ ലഭിച്ചതെന്നുമായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ സ്വര്‍ണമൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. 

പിന്നിലുള്ള സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

Keywords: News, Kerala, Crime, KIdnap, Accused, Police, Arrest, Quarantine, Gold smuggling gang kidnapping youth in Kannur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?