കോവിഡ് ബാധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച മരിച്ചത് നാലുപേര്‍
കോഴിക്കോട്: (www.kvartha.com 27.08.2020) സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് ബാധിച്ച് നാലുപേര്‍ മരിച്ചു. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ആണ് മരിച്ചത്. കോഴിക്കോട് തളിക്കുളങ്ങര സ്വദേശിയായ ആലിക്കോയയാണ് മരിച്ചവരില്‍ ഒരാള്‍. 66 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആലിക്കോയയാണ് മരിച്ച രണ്ടാമത്തെ ആള്‍. 65 വയസുള്ള ഇദ്ദേഹം നേരത്തെ തന്നെ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് മരിച്ച മറ്റൊരാള്‍. ഇദ്ദേഹത്തിന് 72 വയസായിരുന്നു.
കൊല്ലം ജില്ലയിലും വ്യാഴാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സനാദന്‍ ദാസാണ് മരിച്ചത്. ഇദ്ദേഹത്തിന് കടുത്ത ന്യൂമോണിയയും പ്രമേഹവും ഉണ്ടായിരുന്നു. 49 വയസായിരുന്നു.
Keywords: Four covid deaths in Kerala Today, Kozhikode, News, Health, Health and Fitness, Medical College, Dead, Kerala.

Powered by Info News For You

Comments
Post a Comment