പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം ഉഡുപ്പി കടലിൽ കണ്ടെത്തി


കാസർകോട് (www.evisionnews.co): പോലീസിനെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി കടലില്‍ ചാടിയ പോക്‌സോ കേസിലെ പ്രതിയുടെ മൃതദേഹം ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തി. പോക്‌സോ കേസ് പ്രതി കൂഡ്‌ലു കാളിയങ്ങാട്ടെ കെ. മഹേഷി(29)ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ കണ്ടെത്തിയതായി കര്‍ണാടക പൊലീസ് കാസര്‍കോട് പൊലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്ക് തിരിച്ചു. ജൂലൈ 22ന് കാസർകോട് കസബ കടപ്പുറത്ത് പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് മഹേഷ് പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയോടി കടലില്‍ ചാടിയത്. പൊലീസും ഫയര്‍ഫോഴ്‌സും നേവിയുടെ ഹെലികോപ്ടറും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മൃതദേഹം ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?