കോവിഡ് നിരീക്ഷണത്തിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു
കണ്ണൂര്‍: (www.kvartha.com 13.08.2020) കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ശശിധരന്‍ (48) ആണ് മരിച്ചത്. ശ്വാസകോശ അര്‍ബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ശശിധരനെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. കോവിഡ് സെന്ററില്‍ അറിയിച്ചിട്ടും ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Keywords: Kannur, News, Kerala, Covid-19, Hospital, Treatment, Observation, Death, Kannur native who under Covid observation died
Powered by Info News For You

Comments
Post a Comment