കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കാസര്‍കോട് ജില്ല മുന്നില്‍
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ല കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലെന്ന് കണക്കുകള്‍. രാജ്യത്ത് പത്തു ലക്ഷം പേരില്‍ 1,307 പേര്‍ക്കാണ് വൈറസ് ബാധയുണ്ടാകുന്നത്. എന്നാല്‍ കാസര്‍കോട് 10 ലക്ഷം പേരില്‍ 1,367 പേര്‍ക്കാണ് കോവിഡ് ബാധ. ജില്ലയില്‍ പതിനൊന്ന് ക്ലസ്റ്ററുകളില്‍ മാത്രം 400ലധികം രോഗികളുണ്ട്. 1910 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ 967 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കാസര്‍കോട് ദിനവും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സമ്പര്‍ക്ക രോഗികളുടെ എണ്ണവും കൂടുന്നു. കാസര്‍കോടിന്റെ തീരദേശ മേഖലകളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യ ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു കാസര്‍കോട്. പിന്നീട് വലിയ തോതില്‍ രോഗികളുടെ എണ്ണം കുറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മൂന്നു സിവില്‍ എക്‌സൈസ് ഓഫിസര്‍ അടക്കം ജില്ലയില്‍ പുതുതായി 113 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. കാസര്‍കോട് കസബ, കോട്ടിക്കുളം എന്നീ തീരദേശ മേഖലകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
Powered by Info News For You

Comments
Post a Comment