ഇപ്പോഴെങ്കിലും സത്യം വെളിപ്പെട്ടു: വിഐപി വിവാദത്തില്‍ സിബിഐ നിലപാട് ആശ്വാസകരമെന്ന് പി കെ ശ്രീമതി

കണ്ണൂര്‍: (www.kvartha.com 21.08.2020) കവിയൂര്‍ പീഡനക്കേസില്‍ രാഷ്ട്രീയ-മാധ്യമ വിചാരണ നേരിട്ട പി കെ ശ്രീമതിക്ക് സിബിഐ നിലപാട് ആശ്വാസകരമായി. ഇപ്പോഴെങ്കിലും സത്യം വെളിപ്പെട്ടതില്‍ സന്തോഷമെന്നായിരുന്നു ടീച്ചറുടെ  ആദ്യ പ്രതികരണം. സത്യത്തില്‍ സന്തോഷമല്ല, ഒരുതരം നിര്‍വികാരതയാണ് തോന്നുന്നത്. അത്രമാത്രം അനുഭവിച്ചതാണ്. ഇപ്പോഴെങ്കിലും സത്യം വെളിപ്പെട്ടല്ലോ'- മുന്‍മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ വാക്കുകളില്‍ വര്‍ഷങ്ങളായി താന്‍ അനുഭവിച്ച അപമാനഭാരമത്രയുമുണ്ട്. 

കിളിരൂര്‍ കേസില്‍ 'വിഐപി'യില്ലെന്ന സിബിഐ വെളിപ്പെടുത്തലിനു ശേഷം ആശ്വസിപ്പിക്കാന്‍ ഒരുപാട് പേര്‍ വിളിച്ചു. വര്‍ങ്ങളായി തനിക്കു നേരെ ഉയര്‍ന്ന ആരോപണം കെട്ടുകഥയാണെന്ന് കണ്ട് അന്നേ പാര്‍ട്ടിയും ജനങ്ങളും തള്ളിയതാണ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നറിഞ്ഞാണ് മഹിളാ അസോസിയേഷന്‍ ഭാരവാഹികളായിരുന്ന ഞങ്ങള്‍ കാണാന്‍ പോയത്. 

Kannur, News, Kerala, P.K Sreemathi Teacher, CBI, Case, Hospital, CBI's stand on VIP controversy is comforting: P K Sreemathi

എന്നാല്‍, ആ സന്ദര്‍ശനത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന വേദന ലോകത്ത് മറ്റൊരു സ്ത്രീയും അനുഭവിച്ചിട്ടുണ്ടാവില്ല.നടുറോഡിലിട്ട് നിഷ്‌കരുണം പിച്ചിച്ചീന്തിയ അവസ്ഥയിലായിരുന്നു ഞാന്‍. എന്നെയോര്‍ത്ത് എന്റെ അച്ഛന്റെ കണ്ണീര്‍ പൊടിയുന്നതും ജീവിതത്തിലാദ്യമായി കാണേണ്ടിവന്നു. എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു.

Keywords: Kannur, News, Kerala, P.K Sreemathi Teacher, CBI, Case, Hospital, CBI's stand on VIP controversy is comforting: P K Sreemathi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?