യാത്രാരേഖകളുടെ സത്യാവസ്ഥ കണ്ടെത്താന്‍ ഹൈടെക് സംവിധാനം: ഇ-ഡോക്യുമെന്റ്‌സ് സംവിധാനമൊരുക്കി ദുബൈ എമിഗ്രേഷന്‍
ദുബൈ: (www.kasargodvartha.com 07.08.2020) ഇ-ഡോക്യുമെന്റ്‌സ് സംവിധാനമൊരുക്കി ദുബൈ എമിഗ്രേഷന്‍. 'ദുബൈ ഇ-ഡോക്യുമെന്റ് സിസ്റ്റം' എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ യാത്രാ രേഖകള്‍ പരിശോധിക്കാനും വ്യാജ പേപ്പറുകള്‍ കണ്ടെത്താനും കഴിയും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ രേഖകള്‍ പരിശോധിക്കാനും യാത്രാരേഖകളുടെ സത്യാവസ്ഥ കണ്ടെത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും
വ്യാജ രേഖകള്‍ ഉപയോഗിച്ചു രാജ്യത്ത് നുഴഞ്ഞുകയറുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈടെക് സംവിധാനം. ദുബൈ എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ രാജ്യങ്ങളുടെയും യഥാര്‍ത്ഥ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നു ബിന്‍ സുറൂര്‍ വ്യക്തമാക്കി.
Keywords: Dubai, Gulf, World, Technology, Smart system, Fake, Travel, Papers, Smart system launched to detect fake travel papers in Dubai
Powered by Info News For You

Comments
Post a Comment