മദ്യപിച്ചെത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
തിരുവല്ല: (www.kvartha.com 28.08.2020) പുളിക്കീഴില്‍ 15കാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പീഡന വിവരം ആദ്യം അമ്മയോടും അടുത്ത ബന്ധുക്കളോടും വെളിപ്പെടുത്തുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിയും ഇളയ സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. അധികം സൗകര്യങ്ങളില്ലാത്ത വീട്ടില്‍ ഒരു മുറിയില്‍ തന്നെയാണ് എല്ലാവരും ഉറങ്ങിയിരുന്നത്. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന പ്രതി പല ദിവസങ്ങളിലും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബന്ധുക്കളുടെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Crime, Police, Complaint, Arrest, Father, Daughter, Accused, Father arrested for molestation against minor daughter
Powered by Info News For You

Comments
Post a Comment