കോവിഡിനെ നേരിടാനാവാതെ പുതുച്ചേരി സര്‍ക്കാര്‍ കിതയ്ക്കുന്നു: ആശങ്കയോടെ മയ്യഴിക്കാര്‍

മയ്യഴി: (www.kvartha.com 18.08.2020) കോവിഡ് ചികിത്സയുടെ ഭാഗമായി പുതുച്ചേരി സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതോടെ സംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയിലും ആശങ്ക ശക്തമാകുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം വീഴ്ച വരുത്തിയെന്ന വിമര്‍ശനം ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കോവിഡ് രോഗികളെ വീടുകളിലേക്ക് മടക്കുകയാണ് ചെയ്യുന്നത്. കാര്യമായ പ്രശ്നങ്ങളില്ലാത്ത രോഗികള്‍ക്ക് രണ്ടാഴ്ചത്തെ മരുന്ന് നല്‍കിയാണ് വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റുന്നത്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രമാണ് കിടത്തി ചികിത്സ നല്‍കുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 1621 കോവിഡ് രോഗികള്‍ ആശുപത്രിയിലും 1743 പേര്‍ വീടുകളിലുമാണുള്ളത്. അതിതീവ്ര രോഗവ്യാപനമാണ് ഇതിലൂടെ സംഭവിക്കുന്നത്. വീടുകളിലെ മറ്റ് താമസക്കാര്‍ക്കും കോവിഡ് ബാധിക്കുകയാണ്.

News, Kerala, CPM, BJP, Covid-19, Treatment, Patient, Hospital, Mayyazhi, Puducherry government is struggling to cope with Covid

കഴിഞ്ഞ ദിവസം 1,106 പേരെ പരിശോധിച്ചപ്പോള്‍ 370 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 33.45 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. ജൂലൈ ഒന്നിന് സംസ്ഥാനത്ത് 426 രോഗികളും 12 മരണവുമായിരുന്നു. ജൂലൈ 31ന് 3467 രോഗികളും 49 മരണവുമായി. പുതിയകണക്ക് പ്രകാരം ആകെ 123 മരണവും 8396 രോഗികളുമായി കുതിച്ചുയര്‍ന്നു. ഇത്രയേറെ മരണവും രോഗികളുമുണ്ടായിട്ടും ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങളിലേക്ക് കടന്നിട്ടില്ല.കല്യാണ മണ്ഡപങ്ങളും സ്റ്റുഡന്റ് ഹോസ്റ്റലുമടക്കം ഏറ്റെടുത്ത് കേരള മോഡലില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കണമെന്ന് സിപിഎം നിര്‍ദേശിച്ചെങ്കിലും നടപ്പാക്കിയില്ലെന്നും ആരോപണമുണ്ട്. 

മയ്യഴി എംഎല്‍എ ഡോ. വി രാമചന്ദ്രനടക്കമുള്ളവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് പടര്‍ന്നു പിടിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് പുതുച്ചേരി സംസ്ഥാന സര്‍ക്കാര്‍. മദ്യത്തിന്റെയും മറ്റുവരവും ഇടിഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞാല്‍ തങ്ങള്‍ക്കു ചികിത്സ കിട്ടുമോയെന്ന ആശങ്കയിലാണ് മയ്യഴിയിലെ ജനങ്ങള്‍.

Keywords: News, Kerala, CPM, BJP, Covid-19, Treatment, Patient, Hospital, Mayyazhi, Puducherry government is struggling to cope with Covid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?