ജോലി ചെയ്യുമ്പോള്‍ അച്ഛനും മകനുമാണെന്നതൊക്കെ നോക്കിയില്ല; കളിക്കിടെ മോശം ഭാഷ പ്രയോഗിച്ച മകന്‍ ബ്രോഡിനു പിഴയിട്ട് അച്ഛന്‍ ബ്രോഡ്!
ലണ്ടന്‍: (https://ift.tt/2XSmkQY) ജോലി ചെയ്യുമ്പോള്‍ അച്ഛനും മകനുമാണെന്നതൊക്കെ നോക്കിയില്ല. ഐസിസിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ക്രിസ് ബ്രോഡ് സ്വന്തം മകന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്തില്ല. കളിക്കിടെ മോശം ഭാഷ പ്രയോഗിച്ച മകന്‍ ബ്രോഡിനു പിഴയിട്ട് അച്ഛന്‍ ബ്രോഡ്!
ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിര്‍ ഷായെ പുറത്താക്കിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 'മോശം ഭാഷ' ഉപയോഗിച്ചെന്നും താരത്തില്‍നിന്നു പിഴ ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തതു മാച്ച് റഫറി ക്രിസ് ബ്രോഡാണ്. അതായത് സ്റ്റുവര്‍ട്ടിന്റെ സ്വന്തം പിതാവ് ക്രിസ് ബ്രോഡ്. ക്രിസിന്റെ ശുപാര്‍ശ അതേപടി ഐസിസി നടപ്പാക്കുകയും ചെയ്തു
മാച്ച് ഫീയുടെ 15% സ്റ്റുവര്‍ട്ട് ബ്രോഡ് പിഴയായി അടയ്ക്കണം. കൂടാതെ, ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിന്റെ പേരില്‍ ചേര്‍ക്കുകയും ചെയ്യും. കഴിഞ്ഞ 2 വര്‍ഷത്തിനിടെ താരത്തിന്റെ പേരിലെടുക്കുന്ന മൂന്നാമത്തെ നടപടിയാണിത്. ഫീല്‍ഡ് അംപയര്‍മാരായ റിച്ചെഡ് കെറ്റില്‍ബറോയും റിച്ചെഡ് ഇല്ലിങ്‌വര്‍ത്തുമാണു സംഭവം ക്രിസ് ബ്രോഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് അദ്ദേഹം നടപടിയെടുത്തത്.
Keywords: News, World, London, Punishment, Father, Son, Sports, Cricket, Stuart Broad Fined By Father Chris Broad For Yasir Shah Send-Off
Powered by Info News For You

Comments
Post a Comment