ബംഗളൂർ അക്രമം: പൊലീസ് നടപടിയിൽ പരുക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു; മരണം നാലായി

മംഗലുരു: (www.kasargodvartha.com 16.08.2020) ബംഗളൂറുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കെ ജി ഹള്ളിയിലെ സെയ്ദ് നദീമാണ് (24) മരിച്ചത്. പൊലീസിന്റെ കണ്ണീർ വാതക ഷെൽ പ്രയോഗത്തിൽ വയറിന് പരുക്കേറ്റ ഈ യുവാവ് രണ്ട് ദിവസം ചികിത്സ ലഭിക്കാതെയാണ് ഗുരുതരാവസ്ഥയിൽ അന്ത്യശ്വാസം വലിച്ചത്.

ഇതോടെ മരണ സംഖ്യ നാലായി. പുട്ട സ്വാമി ലേഔട്ടിലെ ഷെയ്ഖ് സിദ്ദീഖ് (24), എസ് കെ ഗാർഡൻ പരിസരവാസികളായ വാജിദ് പാഷ (24), യാസീൻ ഖാൻ (23) എന്നിവർ സംഭവ ദിവസം പൊലീസ് വെടിവെപ്പിൽ മരിച്ചിരുന്നു.

സംഭവ ദിവസം പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഷെൽ നദീമിനടുത്ത് നിന്നാണ് പൊട്ടിയത്. അതിന്റെ ആഘാതത്തിൽ വയറിന് പരുക്കേറ്റ യുവാവ് ഓടി അംബേദ്കർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പിറ്റേന്ന് രാവിലെ അക്രമത്തിൽ പങ്കാളിയാണെന്ന ധാരണയിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.

Karnataka, News, Violence, Banglore, Police, Firing, Tear Gas, Injured, Youth Dies, Hospital, Bangalore violence: Youth injured in police action dies in judicial custody.

പരുക്കേറ്റ ഭാഗത്ത് നിന്ന് കഠിന വേദനയുള്ളതായി വെള്ളിയാഴ്ച രാവിലെ നദീം ജയിൽ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നുവെന്ന് അഡീ. പൊലീസ് കമ്മീഷണർ ഹേമന്ത് നിമ്പാൽകർ പറഞ്ഞു. ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി മോശമായതിനാൽ ജയ നഗറിലെ ഗവ. ആശുപത്രിയിലേക്കും അവശ നിലയിൽ ബൊവ്റിങ് ആശുപത്രിയിലേക്കും മാറ്റി. ഈ ആശുപത്രിലാണ് ശനിയാഴ്ച രാത്രി മരണം സംഭവിച്ചത്.

നെഞ്ചുവേദന, വയറു വേദന, ശ്വാസം തടസ്സം എന്നിവ അലട്ടിയ അവസ്ഥയിൽ ബൊവ്റിങ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തതായി അസി.കമ്മീഷണർ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്.

അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും മുമ്പ് നടത്തിയ പരിശോധനയിൽ നദീം കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്ന് ബംഗളൂറു ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ഡി ശരണപ്പ അവകാശപ്പെട്ടു.

Keywords: Karnataka, News, Violence, Banglore, Police, Firing, Tear Gas, Injured, Youth Dies, Hospital, Bangalore violence: Youth injured in police action dies in judicial custody.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?