കാസർകോട് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ്; ജനറൽ വിഭാഗം ഓഫീസ് അടച്ചിട്ടു; മറ്റ് ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമെന്ന് അധികൃതർ



കാസർകോട്: കാസർകോട് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജനറൽ വിഭാഗം ഓഫീസ് അടച്ചിട്ടു. അതേ സമയം മറ്റ് ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമെന്ന് ചെയർപേഴ്സൺ ബീഫാത്വിമ ഇബ്രാഹിമും സെക്രട്ടറി മുഹമ്മദ് ഷാഫിയും അറിയിച്ചു.

അക്കൗണ്ട് സെക്ഷൻ അടക്കം പ്രവർത്തിക്കുന്ന ജനറൽ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

നഗരസഭയുടെ മറ്റ് ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഇതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഓഫീസുകളിൽ നേരിട്ട് പ്രവേശനം അനുവദിക്കാതെ രേഖകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്.

Keywords: Kerala, Kasargod, Municipality, COVID, Corona, Disease, Virus Positive, Test Officers, Office, Closed, Health, COVID to two Kasargod municipal officials; General Section office closed; Other offices would operate with restrictions.

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?