ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ ദൂരൂഹത; മരണ ദിവസം ഫ്‌ലാറ്റില്‍ അജ്ഞാത യുവതിയുടെ സാന്നിധ്യം; സിസിടിവി ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു
മുംബൈ: (https://ift.tt/2PZK2pV) ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. നടന്റെ ഫ്‌ലാറ്റ് സമുച്ചയത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ ഒരു അജ്ഞായ യുവതിയുടെ സാന്നിധ്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. നടന്‍ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതി ഫ്‌ലാറ്റിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പോലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മുംബൈ പോലീസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജൂണ്‍ 14നാണ് സുശാന്തിനെ ബാദ്രയിലുള്ള വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് വരികയും ബിഹാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. നിലവില്‍ കേസ് സിബിഐയുടെ പരിഗണനയിലാണ്.
Powered by Info News For You

Comments
Post a Comment