പ്രതിപക്ഷം തെറി പറയാറില്ല, ആരാണ് തെറി പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാം, നികൃഷ്ട ജീവിയെന്നും എടോ ഗോപാലകൃഷ്ണാന്നും പരനാറിയെന്നും കുലംകുത്തിയെന്നും പൊതുസമൂഹത്തിലുള്ള ആളുകളെ വിളിച്ച പിണറായി വിജന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: (www.kvartha.com 28.08.2020) അവിശ്വാസ പ്രമേയത്തിന് താന്‍ മറുപടി പറയുമ്പോള്‍ പ്രതിപക്ഷം തെറിവിളിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ശക്തമായ മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മൂന്നേമുക്കാല്‍ മണിക്കറോളം പ്രതിപക്ഷം മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചിരുന്നു. ഒരു അസ്വസ്ഥതയും പ്രകടിപ്പിച്ചില്ല. പ്രസംഗം അവസാനിപ്പിക്കാന്‍ പോകുന്നു, അപ്പോഴും ഞങ്ങള്‍ എഴുതിക്കൊടുത്ത ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ലെന്ന് കണ്ടപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. 

ഞങ്ങള്‍ സ്പീക്കറുടെ കസേര മറിച്ചിട്ടില്ല, അദ്ദേഹത്തിന്റെ മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടര്‍ തകര്‍ത്തില്ല, സ്പീക്കറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചില്ല, ഞങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് മുദ്രാവാക്യം വിളിക്കു മാത്രമാണ് ചെയ്തത്. അതില്‍ എന്ത് തെറ്റാണ്. മുഖ്യമന്ത്രി പറഞ്ഞു തെറി മുദ്രാവാക്യമാണ് ഞങ്ങള്‍ വിളിച്ചതെന്ന്. ആരാണ് തെറി പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്. നികൃഷ്ട ജീവിയെന്നും എടോ ഗോപാലകൃഷ്ണാന്നും പരനാറിയെന്നും കുലംകുത്തിയെന്നും ഒക്കെ പൊതുസമൂഹത്തിലുള്ള ആളുകളെ വിളിച്ച പിണറായി വിജയന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരരേണ്ട. 

Opposition never use obscene language; Chennithala replays to CM, Ramesh Chennithala, Pinarayi Vijayan, Assembly, Speaker, Scam, No Confidance Motion, KPCC President, Mathrubhumi, Manorama, Dr. M.K Muneer

മുഖ്യമന്ത്രി സ്വന്തം ശീലം വെച്ചിട്ടാണ് ആരോപണം ഞങ്ങടെ മേലുന്നയിക്കുന്നത്. നിങ്ങളാരെങ്കിലും ചാനലിലൂടെ കേട്ടോ ഞങ്ങളാരെങ്കിലും തെറി പറയുന്നത്. ആ സംസ്‌ക്കാരം ഞങ്ങള്‍ക്കില്ല, മാന്യതയും ജനാധിപത്യമൂല്യവുമാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്. കെപിസിസി പ്രസിഡന്റിനെതിരെ മലയാളമനോരമ എഴുതിയ എഡിറ്റോറിയല്‍ മുഖ്യമന്ത്രി മൂന്ന് തവണയാണ് വായിച്ചത്. മാതതൃഭൂമി മുഖ്യമന്ത്രിക്കെതിരെ എഴുതിയ എഡിറ്റോറിയില്‍ എന്താണ് അദ്ദേഹം വായിക്കാത്തത്. പ്രതിപക്ഷം ശക്തമായ നിലയില്‍ അന്തസായി പാര്‍ലമെന്ററി ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിച്ചെന്നാണ് മാതൃഭൂമി പറഞ്ഞത്. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം അംഗബലത്തില്‍ ഞങ്ങള്‍ കുറവാണ്. പക്ഷെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം പാസ്സാക്കിയിട്ട് മാസങ്ങളും വര്‍ഷങ്ങളുമായെന്നും പ്രതിക്ഷനേതാവ് ആരോപിച്ചു. 

അവിശ്വാസ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞോ, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ നടത്തിയ അഴിമതിയെ കുറിച്ച് പറഞ്ഞോ? ഇ മൊബിലിറ്റി, പമ്പാ മണല്‍ക്കടത്ത്, ഞങ്ങള്‍ ഗൗരവമായി ഉന്നയിച്ച ലൈഫ് മിഷന്‍ ഫ്ളാറ്റ്, കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ കോടികളുടെ അഴിമതി നടത്തിയതാണ് ഡോ. എം കെ മുനീര്‍ വിശദീകരിച്ചത്. പിപിഇ കിറ്റും തെര്‍മല്‍ സ്‌കാനറും കൂടിയ വിലയ്ക്ക് വാങ്ങിയത് സംബന്ധിച്ച അഴിമതിയാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. നെല്ല് സംഭരണം സംബന്ധിച്ച് 70 കോടി രൂപയുടെ അഴിമതിയാരോപണമാണ് പി ടി തോമസ് ഉന്നയിച്ചത്. മുഖ്യമന്ത്രിയും സിവില്‍ സപ്ളൈസ് മന്ത്രിയും മിണ്ടിയില്ല. 

കേരളത്തിന്റെ പാതയോരങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ ആശയമാണ്. ഭരണം അവസാനിച്ചത് കൊണ്ട് മുന്നോട്ട് പോകാനായില്ല. ദേശീയപാതയുടെയും സംസ്ഥാന പാതയുടെയും അരികില്‍ കിടക്കുന്ന സ്ഥലങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. അവര്‍ സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും നിരാകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലില്‍ കുറിച്ചത് 14 സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം കൊടുക്കാന്‍ ടെണ്ടര്‍ വിളിക്കാനായിരുന്നു. അത് അഴിമതിയാണ്.

ഇത്രയും ഗുരുതരമായ അഴിമതികള്‍ എഴുതിക്കൊടുത്ത് ഉന്നയിച്ചിട്ടും അദ്ദേഹം പറഞ്ഞതെന്തെല്ലാമാണ്, മത്സ്യ കുഞ്ഞുങ്ങളെ കടലിലും കായലിലും കുളങ്ങളിലും മറ്റും നിക്ഷേപിക്കുന്നതും കിണറുകള്‍ റീ ചാര്‍ജ്ജ് ചെയ്യുന്നും സംബന്ധിച്ചാണ്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കേട്ടാല്‍ ഗവര്‍ണറുടെയും ധനകാര്യമന്ത്രിയുടെയും പ്രസംഗങ്ങള്‍ കോപ്പിയടിച്ചതാണെന്ന് തോന്നും. ഒന്നേമുക്കാല്‍ മണിക്കൂറോളം മുഖ്യമന്ത്രി പ്രസംഗിക്കുകയായിരുന്നില്ല, പദ്ധതി കാര്യങ്ങള്‍ വായിക്കുകയായിരുന്നു. നിയമസഭയില്‍ ആരും നോക്കി വായിക്കരുതന്ന് ചട്ടങ്ങളുണ്ട്, റൂള്‍സുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയോട് സ്പീക്കര്‍ ഒന്നും പറഞ്ഞില്ല, അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

Keywords: Opposition never use obscene language; Chennithala replays to CM, Ramesh Chennithala, Pinarayi Vijayan, Assembly, Speaker, Scam, No Confidance Motion, KPCC President, Mathrubhumi, Manorama, Dr. M.K Muneer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?