മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ ഉപവാസം തുടങ്ങി
കാസർകോട്: (https://ift.tt/2FOuTWJ) സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ടും ലൈഫ്മിഷൻ പദ്ധതിയിലെ കോഴയുമായി ബന്ധപ്പെട്ടും ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനെതിരെ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഏകദിന ഉപവാസത്തിന് ഐക്യദാർഢ്യവുമായി ഡി സി സി ഓഫീസിലും ഉപവാസം തുടങ്ങി.
കെ പി സി സി ജനറൽ സെക്രട്ടറി ജി രതികുമാർ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെ ഷാൾ അണിയിച്ച് ഉൽഘാടനം ചെയ്തു. പി എ അഷറഫലി, എം സി പ്രഭാകരൻ, അഡ്വ. എ ഗോവിന്ദൻ നായർ, എം കുഞ്ഞമ്പു നമ്പ്യാർ, പി ജി ദേവ്, എം പുരുഷോത്തമൻ നായർ, ഉമേശ് അണങ്കൂർ, അർജുൻ തായലങ്ങാടി സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Pinarayi-Vijayan, Congress, Protest, Conducted, The Congress has started a fast demanding the resignation of Chief Minister Pinarayi Vijayan
Powered by Info News For You

Comments
Post a Comment