പാര്‍ലമെന്റ് അനെക്‌സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടിത്തം
ന്യൂഡെല്‍ഹി: (https://ift.tt/3avCnZU) പാര്‍ലമെന്റ് അനെക്‌സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
'7.30നാണ് തീപ്പിടിത്തമുണ്ടായെന്ന് അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.'ഡെല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഏഴ് അഗ്‌നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീപടര്‍ന്ന് അധികം വൈകും മുമ്പ് തന്നെ അണയ്ക്കാന്‍ സാധിച്ചു.
Keywords: News, National, India, Fire, Parliament, Fire Engine, Fire On 6th Floor Of Parliament Annexe Building
Powered by Info News For You

Comments
Post a Comment