Skip to main content

ധോണി വിരമിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി സാക്ഷി ധോണി

റാഞ്ചി: (www.kvartha.com 16.08.2020) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എം എസ് ധോണി വിരമിച്ചതിന് പിന്നാലെ വികാര നിര്‍ഭരമായ കുറിപ്പുമായി ഭാര്യ സാക്ഷി സിങ്ങ് ധോണി. ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഹൃദയത്തിന്റേയും കൂപ്പിയ കൈകളുടേയും ഇമോജികള്‍ കമന്റ് ചെയ്തിരുന്ന സാക്ഷി പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെക്കുകയായിരുന്നു. സൂര്യാസ്തമയം നോക്കി നില്‍ക്കുന്ന ധോണിയുടെ ചിത്രത്തോടൊപ്പമാണ് സാക്ഷിയുടെ പോസ്റ്റ്.

'കരിയറിലെ നേട്ടങ്ങളില്‍ എന്നും അഭിമാനമുള്ളവനായിരിക്കണം. കളിയില്‍ ഏറ്റവും മികച്ചത് നല്‍കിയതിന് എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ സ്‌റ്റൈലില്‍ എന്നെന്നേക്കുമായി ക്രിക്കറ്റില്‍ നിന്ന് വിട പറഞ്ഞപ്പോള്‍ പുറത്തേക്കൊഴുകിയ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം. ഇനിയുള്ള ജീവിതത്തില്‍ ആയുരാരോഗ്യവും സന്തോഷവും ഐശ്വര്യവും നേരുന്നു.' ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ സാക്ഷി പറയുന്നു.


'നിങ്ങളുടെ വാക്കുകള്‍ ആളുകള്‍ മറക്കും, നിങ്ങളുടെ പ്രവര്‍ത്തികളും ആളുകള്‍ മറക്കും, പക്ഷേ നിങ്ങള്‍ അവരെ എങ്ങനെ ആയിരുന്നു സ്വാധീനിച്ചിരുന്നത് എന്ന് അവര്‍ ഒരിക്കലും മറക്കില്ല' എന്ന മായ ആഞ്ചലോയുടെ പ്രശസ്ത വരികളും സാക്ഷി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

Keywords: Proud Of Your Accomplishments : Wife Sakshi's Heartfelt Post After MS Dhoni's Retirement, News, Cricket, Sports,Retirement, Instagram, Sakshi Dhoni, National.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?