അനീസ് മാങ്ങാടിന് ഉദുമ പഞ്ചായത്ത് അബൂദാബി കെഎംസിസിയുടെ അനുമോദനം


അബൂദാബി (www.evisionnews.co): അബൂദാബി ഉദുമ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി കോവിഡ് കാലത്ത് അബൂദാബിയിലും പരിസര പ്രദേശങ്ങളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറി അനീസ് മാങ്ങാടിന് പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം സീനിയര്‍ നേതാവ് ഷാഫി ആലൂര്‍ നല്‍കി അനുമോദിച്ചു. കോവിഡ് കാലത്ത് നല്ല പ്രവര്‍ത്തനം നടത്തിയ ഹനീഫ മീത്തല്‍ മാങ്ങാട്, നൗഷാദ് മിഹ്‌റാജ്, സമീര്‍ കോട്ടിക്കുളം, ആബിദ് നാലാം വാതുക്കല്‍, റഊഫ് ഉദുമ എന്നിവരെ യോഗം അഭിനന്ദിച്ചു.

യോഗം ആബിദ് നാലാംവാതുക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഹനീഫ മീത്തല്‍ മാങ്ങാട്, ഷാഫി ആലൂര്‍, ഹനീഫ മുക്കുനോത്ത്, അസീസ് കാപ്പില്‍, സാജിദ് മിഹ്‌റാജ്, സാദാത്ത് മുക്കുന്നോത്ത്, ഷാഫി തിരുവക്കോളി, സൈഫുദ്ദീന്‍ വെടിക്കുന്ന് പ്രസംഗിച്ചു. റഊഫ് ഉദുമ സ്വാഗതവും അസീസ് അരമങ്ങാനം നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?