മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു
റിയാദ്: (www.kvartha.com 12.08.2020) മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ബുറൈദയില്‍ മരിച്ചു. ബീരാന്‍ കുട്ടി (55) ആണ് മരിച്ചത്. മൂന്നാഴ്ചയിലധികമായി ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാനസമയം കടുത്ത ന്യുമോണിയയും, ഷുഗറും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന ബീരാന്‍ കുട്ടി അല്‍വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു. ബുറൈദ ജാലിയാത്തിന്റെയും കെ എം സി സി യുടെയും പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി കൂടിയായിരുന്നു. കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുന്‍പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോവാനൊരുങ്ങിയതായിരുന്നു.
ഭാര്യ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടില്ലാത്തതിനാല്‍ അതിനു വേണ്ടി ഒരു വര്‍ഷം കൂടി നില്‍ക്കാമെന്നു തീരുമാനിക്കുകയായിരുന്നു. മുഹമ്മദ്-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: ഷാഫി, ഷമീര്‍, സഫീന ജാസ്മി. മരുമക്കള്‍: റൗഫ് (സൗദി), സഫി പാവണ്ണ.
Keywords: Riyadh, News, Gulf, World, Death, Hospital, Treatment, Malappuram native died in Saudi
Powered by Info News For You

Comments
Post a Comment