കോവിഡ് പ്രതിസന്ധി ആറു മാസത്തെ വാടക പകുതിയാക്കണം: മര്‍ച്ചന്റ് യൂത്ത് വിംഗ്
കാസര്‍കോട് (www.evisionnews.co): കോവിഡ് വിതച്ച പ്രതിസന്ധിയില്‍ നിന്നും ഇനിയും വ്യാപാര മേഖല തരണം ചെയ്തിട്ടില്ല. മാത്രവുമല്ല പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കയുമാണ്. പലരും കൂടുതല്‍ കടമെടുത്താണ് വ്യാപാരംമുന്നോട്ട് കൊണ്ട് പോവുന്നത്. ഈ അവസരത്തില്‍ ചിലവുകള്‍ ചുരുക്കാനുള്ള പറ്റാവുന്ന വഴികളൊക്കെതേടുകയാണ് വ്യാപാരികള്‍. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ ചുരുക്കം ചിലരൊഴിച്ചു പല കെട്ടിട ഉടമകളും രണ്ട് മാസത്തെ വാടക ഒഴിവാക്കിയിരുന്നു. ചില കെട്ടിട ഉടമകള്‍ മൂന്നു മാസത്തെ വാടക വരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിസന്ധിയില്‍ ചേര്ത്തു പിടിച്ച അവര്‍ക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന്റെ നന്ദി അറിയിക്കുന്നു.
എന്നാല്‍ പ്രതിസന്ധി കൂടുതല്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നത് പലരെയും അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചിരിക്കയാണ്.ആയതിനാല്‍ ഈ ഘട്ടത്തില്‍ അടുത്ത ആറുമാസത്തേക്കെങ്കിലും നിലവിലെ വാടകയില്‍ 50% ത്തിന്റെ കുറവ് വരുത്താന്‍ കെട്ടിട ഉടമകള്‍ തയാറാവണം.കെട്ടിട ഉടമകളുടെ സഹകരണത്തോടുകൂടി മാത്രമേ ഇനിയും വ്യാപാരികള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ.
Powered by Info News For You

Comments
Post a Comment