ബാങ്കിൽ ഉയർത്തിയ ദേശീയപതാക രാത്രിയായിട്ടും താഴ്ത്തിയില്ല; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
ബേഡകം: (www.kasargodvartha.com 16.08.2020) സി പി എം നിയന്ത്രണത്തിലുള്ള ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്കിൽ രാത്രിയായിട്ടും ദേശീയ പതാക താഴ്ത്താതെ അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് കെ എസ് യു ജില്ലാ സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ ശ്രീജിത്ത് കോടോത്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
സമയം രേഖപ്പെടുത്തിയ ഫോട്ടോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് മുമ്പ് ദേശീയ പതാക താഴ്ത്തണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നാണ് പരാതി.
Keywords: Kerala, News, Kasargod, Bank, Independence, Flag, National, Indian, Bank, Hoisted, Complaint, District Police Chief, National flag hoisted at the bank was not lowered even at night; Complaint lodged to District Police Chief.
Powered by Info News For You

Comments
Post a Comment