സിഡിഎമ്മില്‍ കള്ളനോട്ട് നിക്ഷേപം: ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ കുശാല്‍ നഗറിലേക്ക് പോകും
കണ്ണൂര്‍: (www.kvartha.com 18.08.2020) പഴയങ്ങാടിയില്‍ എടിഎം ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ വന്‍ റാക്കറ്റുണ്ടെന്ന സംശയത്താല്‍ ഡി വൈ എസ് പിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് വിപുലമായ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എരിപുരം ആക്‌സിസ് ബാങ്കിലെ ക്യാഷ് ഡിപ്പോസിറ്റ് മെഷിനില്‍(സിഡിഎം) കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ കേസ് അന്വേഷിക്കുന്ന പഴയങ്ങാടി സിഐഎം രാജേഷ് ഉള്‍പ്പെടെ സംഘത്തിലുണ്ടാവും. കേസന്വേഷണത്തിനായി അടുത്ത ദിവസം തന്നെ സംഘം മടിക്കേരി കുശാല്‍നഗറിലേക്ക് പോകും. പണം ലഭിക്കേണ്ടിയിരുന്ന കുശാല്‍ നഗറിലെ മിസ്രിയയുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അവര്‍ക്ക് വന്ന ഫോണ്‍ കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിച്ച് വരുന്നു. ബാങ്കിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതിയെക്കുറിച്ച് പൊലീസിന് ചില സൂചന ലഭിച്ചിട്ടുണ്ട്.
ജൂലൈ 25നായിരുന്നു ബാങ്കിന്റെ ക്യാഷ്ഡിപ്പോസിറ്റ് മെഷീനില്‍ 500ന്റെ 43 കള്ളനോട്ട് കണ്ടെത്തിയത്. ആഗസ്റ്റ് 11ന് മാത്രമാണ് ബാങ്ക് അധികൃതര്‍ ക്യാഷ് ചെസ്റ്റില്‍ കള്ളനോട്ടുണ്ടെന്ന് അറിയുന്നത്. ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കുമ്പോള്‍ തന്നെ കണ്ടുപിടിക്കാനുള്ള സംവിധാനമാണ് വേണ്ടതെന്ന് ഇടപാടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Keywords: Kannur, News, Kerala, ATM, Police, Case, Counterfeit notes in ATM deposit machine: Special Investigation Team led by DYSP
Powered by Info News For You

Comments
Post a Comment