ആരാധനാലയത്തിന് നേരെ അജ്ഞാതരുടെ സോഡാകുപ്പിയേറ്; ശക്തമായ നടപടി വേണമെന്ന് സംഘടനകൾ

മംഗളുറു: (www.kasargodvartha.com 23.08.2020) ആരാധനാലയത്തിന് നേരെ അജ്ഞാതർ സോഡാകുപ്പിയെറിഞ്ഞു. മംഗളുരു പമ്പുവെൽ സർക്കിളിലെ ആരാധാനാലയത്തിന് നേരെയാണ് ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ അജ്ഞാതർ സോഡാകുപ്പി എറിഞ്ഞത്. 
പുലർച്ചെയെത്തിയ ജീവനക്കാരനാണ് സംഭവം കണ്ടത്. ഉടൻ തന്നെ മാനേജ്‌മന്റ് സ്ഥലത്തെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മംഗളൂറു സൗത്ത് ഡെപ്യുട്ടി പൊലീസ് കമ്മീഷണർ കൊഡന്തറാമും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Karnataka, News, Masjid, Soda Bottle, Thrown, Strangers, Subh, Namaz, Religion, Pumbwell Circle, Soda bottle thrown to Shrine by unknown.

അടുത്തിടെ പാണ്ഡേശ്വറിൽ ന്യൂനപക്ഷ ഭവന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സംഭവങ്ങളിലും ശക്തമായ നടപടിസ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. 

Keywords: Karnataka, News, Masjid, Soda Bottle, Thrown, Strangers, Subh, Namaz, Religion, Pumbwell Circle, Soda bottle thrown to Shrine by unknown.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?