കോവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണം, ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 30.08.2020) എല്ലാ മലയാളികള്‍ക്കും ഫെയ്‌സ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധാരണ ലോക സാഹചര്യത്തിലാണ് ഇത്തവണ ഓണം. ഈ അന്തരീക്ഷത്തെ മറികടക്കാന്‍ കഴിയുമെന്ന പ്രത്യാശ പടര്‍ത്തിയാകണം ഇത്തവണത്തെ ഓണാഘോഷം.
ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷ. കോവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓണമാഘോഷിക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi Vijayan, Facebook, Video, CM Pinarayi Vijayan wishes Onam to all Malayalees
Powered by Info News For You

Comments
Post a Comment