കോവിഡ് രോഗം മൂലം സഭാ വിശ്വാസി മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്‍കി ഓര്‍ത്തഡോക്‌സ് സഭ; ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പള്ളികള്‍ക്ക് കൈമാറി

തിരുവനന്തപുരം: (www.kvartha.com 05.08.2020) കോവിഡ് രോഗം മൂലം സഭാ വിശ്വാസി മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്‍കി ഓര്‍ത്തഡോക്‌സ് സഭ. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പള്ളികള്‍ക്ക് കൈമാറി.

സര്‍ക്കുലറില്‍ പറയുന്നത്:

1.മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളില്‍ ആരെങ്കിലും കോവിഡ് 19 പകര്‍ച്ച വ്യാധി മൂലം മരണപ്പെട്ടാല്‍ അതത് രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന കോവിഡ് ശവസംസ്‌കാര പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ ബഹുമാനാദരവുകളോടും കൂടെ ശവസംസ്‌കാര ശുശ്രൂഷകള്‍ നിര്‍വഹിക്കപ്പെടേണ്ടതാണ്. 


2.മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്ന നിലയിലും സമൂഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധത്തിലും സഭയുടെ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ക്രമീകൃതമായി മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ നിര്‍വഹിക്കേണ്ടതാണ്. 

3.കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതശരീരം സംസ്‌കരിക്കുന്നതിനുള്ള സ്ഥല പരിമിതിയോ മറ്റ് എന്തെങ്കിലും തടസങ്ങളോ ഉണ്ടെങ്കില്‍  മൃതദേഹം ദഹിപ്പിക്കാവുന്നതും ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി ഭൗതിക ശേഷിപ്പ് ഖബറില്‍ അടക്കം ചെയ്യാവുന്നതുമാണ്. 

4.കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും അനാരോഗ്യമുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

5.കോവിഡ് മൂലം മരിക്കുന്നവരുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സഭാ വിശ്വാസികളില്‍ നിന്ന് ഉണ്ടാകരുത്.

6.കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളില്‍ ആവശ്യമായി വരുന്ന പ്രത്യേക ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്താമാരുടെ അനുമതിയോടെ ഇടവകകള്‍ക്ക് നടപ്പാക്കാവുന്നതാണ്.

Keywords: Orthodox Church has given permission for the cremation of the body of a believer who has died due to Covid disease,Thiruvananthapuram,News,Health & Fitness,Health,Religion,Church,Dead,Dead Body,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?