ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി; പിന്തുടര്‍ച്ചാവകാശ നിയമഭേദഗതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: (www.kvartha.com 11.08.2020) ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകനെ പോലെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. 2005 സെപ്റ്റംബറില്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം നല്‍കുന്നതാണ് നിയമഭേദഗതി. 

മകള്‍ ജീവിതകാലം മുഴുവന്‍ സ്നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 1956 ലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം നിലവില്‍ വന്നത്. പിന്നീട് 2005ല്‍ ഈ നിയമം ഭേദഗതി ചെയ്തു. 2005 ലെ ഭേദഗതി നിലവില്‍ വന്ന സമയത്ത് അച്ഛന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് വിഷയമല്ലായിരുന്നു. 


ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കിയിരുന്നു. സുപ്രീംകോടതി ഈ നിയമ ഭേദഗതി അംഗീകരിച്ചു. നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.

Keywords: Daughters Have Right to HUF Property Even if Their Father Died Before 2005 Law Came Into Force, Rules SC,New Delhi,News,Religion,Family,Supreme Court of India,Daughter,National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?