തലശേരി-മാഹി ദേശീയപാതാ ബൈപാസ് റോഡിലെ പാലം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരുമായി ബന്ധമില്ലെന്ന് കരാറുകാര്‍
കണ്ണൂര്‍: (www.kvartha.com 28.08.2020) തലശേരി-മാഹി ബൈപാസ് പാലം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരുമായി ബന്ധമില്ലെന്ന് ഇകെകെ കണ്‍സ്ട്രക്ഷന്‍സ് പ്രൊജക്ട് ഡയറക്ടര്‍ എന്‍ പി സുരേഷ് പറഞ്ഞു. ബൈപാസിന് സ്ഥലമെടുത്ത് കൈമാറേണ്ട ചുമതല മാത്രമായിരുന്നു സംസ്ഥാനത്തിനുണ്ടായത്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യാണ് കരാര്‍ നല്‍കിയത്. പ്രവൃത്തിയുടെ മേല്‍നോട്ടവും അതോറിറ്റിയാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് എന്‍എച്ച്എഐ മുഖേന നടത്തുന്ന പ്രവൃത്തിയാണ് തലശേരി-മാഹി ബൈപാസ്.
എന്‍എച്ച് 66 നാലുവരിപ്പാത വികസനത്തില്‍ ഉള്‍പ്പെട്ടതാണിത്. അതില്‍ ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് ബുധനാഴ്ച തകര്‍ന്നത്. നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാനത്തെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഒരു മേല്‍നോട്ടവും ഈ പ്രവൃത്തിയിലില്ല. അതേസമയം, എന്‍എച്ച്എഐ റീജണല്‍ ഓഫീസറോട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തു നല്‍കി.
ഇതിനിടെ തലശേരി- മാഹി ബൈപാസില്‍ ധര്‍മടം പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അന്വേഷണം തുടങ്ങി. പ്രൊജക്ട് ഡയറക്ടര്‍ നിര്‍മല്‍ സാഥേയുടെ നേതൃത്വത്തിലാണ് അന്വേഷണം. വേലിയേറ്റത്തില്‍ ബീമിന്റെ താങ്ങിന് ഇളക്കം തട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Kannur, News, Kerala, Road, Government, Contractor, Construction, Bridge, State government, Minister, Contractors say construction of bridge on Thalassery-Mahe National Highway bypass road has nothing to do with state government
Powered by Info News For You

Comments
Post a Comment