യാത്രാമധ്യേ വിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി കോമയില്‍, ആരോഗ്യനില അതീവ ഗുരുതരമെന്ന് വക്താവ്

മോസ്‌കോ: (https://ift.tt/2YiHV59) യാത്രാമധ്യേ വിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട നവല്‍നി ഇപ്പോള്‍ കോമയിലാണെന്ന് വക്താവ്. 

സൈബീരിയിന്‍ പട്ടണമായ ടോംസ്‌കില്‍നിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റില്‍ വെച്ചാണ് ഇദ്ദേഹത്തിന് വിഷബാധയേല്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവല്‍നിക്ക് കടുത്ത വിഷബാധയേറ്റതിനെത്തുടര്‍ന്ന് വിമാനം സൈബീരിയയിലെ ഓംസ്‌കില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. 

News, World, Russia, Opposition Leader, Moscow, Hospital, Treatment, Health, Russian opposition leader Alexei Navalny in coma with suspected poisoning: spokeswoman

'നവല്‍നി ആ സമയം നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു. ബോധം മറയാതിരിക്കാന്‍ തന്നോട് സംസാരിച്ചുകൊണ്ടിരിക്കാനും നവല്‍നി ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം ശൗചാലയത്തില്‍ പോവുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു.' വക്താവ് കിര യാര്‍മിഷ് പറഞ്ഞു.

ചായക്കൊപ്പം എന്തോ കലര്‍ത്തപ്പെട്ടുവെന്നാണ് അവര്‍ സംശയിക്കുന്നത്. 'രാവിലെ എണീറ്റതിനു ശേഷം അദ്ദേഹം ചായ മാത്രമേ കഴിച്ചിട്ടുള്ളൂ. അതിനാല്‍ തന്നെ ചായയിലൂടെയാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.' കിര പറയുന്നു. ചൂടുള്ള പദാര്‍ഥത്തിനൊപ്പം അകത്തുപോയതിനാല്‍ പെട്ടെന്നു തന്നെ വിഷാംശം ശരീരം ആഗീരണം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. 

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവല്‍നി. പുടിനെ രണ്ട് തവണ കൂടി അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദിക്കുന്ന വ്യക്തിയാണ് അലക്‌സി നവല്‍നി.

Keywords: News, World, Russia, Opposition Leader, Moscow, Hospital, Treatment, Health, Russian opposition leader Alexei Navalny in coma with suspected poisoning: spokeswoman

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?