'ഇത് റെഡ്യായിട്ട്ണ്ട് ട്ടോ...' ബഷീർ കിഴിശ്ശേരി വരച്ച ചിത്രത്തിന് മറുപടിയായി ഫായിസിന്റെ പഞ്ച് ഡയലോഗ്
മലപ്പുറം: (https://ift.tt/315uCpr) ഒറ്റ ഡയലോഗുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞു മോട്ടിവേറ്ററാണ് മലപ്പുറത്തുകാരനായ മുഹമ്മദ് ഫായിസ്. ജീവിതത്തിൽ നിരാശരായി ആത്മഹത്യയിലേക്കും വിഷാദ രോഗത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് ഫായിസ് നൽകുന്നത്. ഇത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രചോദനം നൽകുന്ന സന്ദേശമാണ്. "ചെലോൽത് റെഡ്യാകും, ചെലോൽത് റെഡ്യാകൂല, എൻ്റെത് റെഡ്യായില്ല, അയില് ഞമ്മക്കൊരു കൊയപ്പൂല്യ" തികച്ചും മലപ്പുറത്തിൻ്റെ സ്വന്തമായ ശൈലിയിലാണ് ഈ പഞ്ച് ഡയലോഗ് ഫായിസ് അവതരിപ്പിച്ചിരിക്കുന്നത്.
ഫായിസ് തിരക്കിലാണ്, ഫയാസിനു സമ്മാനങ്ങളുമായി ഒരുപാടു പേർ വീട്ടിലെത്താറുണ്ട്, ചാനലിൽ ഒരു ഷോട്ടുകിട്ടാനായി യൂറ്റൂബേഴ്സുമുണ്ട്. എന്നാൽ തികച്ചും വിത്യസ്തമായ സമ്മാനവുമായാണ് ബഷീർ കിഴിശ്ശേരി എത്തിയത്. ഫായിസിൻ്റെ കാരിക്കേച്ചർ മിനുട്ടുകൾക്കകം ബഷീർ വരച്ചു കൊടുത്തു. മുഖത്തിൻ്റെ ഗൗരവം വിട്ട് ഫായിസ് പുഞ്ചിരി തൂകി "ഇത് റെഡ്യായിട്ട്ണ്ട് ട്ടോ " എന്നൊരു മാസ് ഡയലോഗും.
കിഴിശ്ശേരി സ്വദേശിയായ ഫായിസ് ബഷീറിൻ്റെ അയൽ പ്രദേശത്തുകാരനാണ് മുഹമ്മദ് ഫായിസ്. സ്വന്തം നാട്ടുകാരനായതിൽ അഭിമാനം കൊള്ളുന്നു എന്ന് ബഷീർ അഭിപ്രായപ്പെട്ടു.
സുഹൃത്തും കവിയുമായ ശിഹാബുദ്ദീൻ കിഴിശ്ശേരിയും ഫായിസിന് തൻ്റെ കവിതാ സമാഹാരങ്ങളുടെ ബുക്കുകളും സമ്മാനങ്ങളായി നൽകി.
Keywords: Malappuram, News, Kerala, Basheer Kizhisheri, Fayiz, Dialogue, Basheer Kizhisheri visits Fayis

Powered by Info News For You

Comments
Post a Comment