കണ്ണൂരില്‍ കോവിഡ് ബാധിച്ച് വയോധിക മരിച്ചു
തളിപ്പറമ്പ്: (www.kvartha.com 29.08.2020) കണ്ണൂരില്‍ കോവിഡ് ബാധിച്ച് വയോധിക മരിച്ചു. തളിപ്പറമ്പ് ബ്ലോക് പരിധിയില്‍പ്പെട്ട യശോദ (84) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.
ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. പരിശോധനക്കായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്കയക്കും. യശോദയുടെ മരണത്തോടെ കണ്ണൂരില്‍ 28 പേരാണ് മരിച്ചത്.
Keywords: News, Kerala, Covid-19, Death, Treatment, Medical college, One more covid death in Kannur
Powered by Info News For You

Comments
Post a Comment