കേരള ഷോപ്സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കേരള (www.evisionnews.co): കേരള ഷോപ്‌സ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2020 -21 അധ്യയന വർഷം വിവിധ വിഷയങ്ങളിൽ പ്ലസ് 1 മുതൽ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിഗ്രി വരെയുള്ള (പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ ) ഏതെങ്കിലും കോഴ്‌സുകളിൽ ചേർന്ന മേൽ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്കു ഈ സ്കോളർഷിപ്പിന് അപേക്ഷ നൽകാവുന്നതാണ്.

അപേക്ഷ ഫോറവും വിശദ വിവരങ്ങളും peedika.kerala.gov.in എന്ന വെബ്സൈറ്റ് ലും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, അസി. ലേബർ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം 30.9.2020 നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ KS&CEWWFB സാന്റൽ സിറ്റി ബിൽഡിങ്, വിദ്യാനഗർ, കാസറഗോഡ് എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. 04994 255110, 9747 931 567, 960 505 6348


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?