തിരുവനന്തപുരം ചാല കമ്പോളത്തിലെയടക്കം പല കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ട് ഒരു മാസമായി; പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏഴാം തീയതി മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
തിരുവനന്തപുപരം: (www.kvartha.com 04.08.2020) കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഒരു മാസമായി തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ മതിയായ ഇളവുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് വ്യാപാരികള്‍ പ്രതിഷേധത്തില്‍. ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് വെള്ളിയാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കടകള്‍ തുറക്കുകയെന്ന് ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ പറഞ്ഞു. കടയുടെ വാടക, കറന്റ് ചാര്‍ജ്ജ് , എടുത്ത സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു അങ്ങനെ വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളായ ചാല, പാളയം, ചാല കമ്പോളത്തിന് അടുത്തായുള്ള മരക്കട റോഡ്, കിള്ളിപ്പാലം, പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിലെ കടകളും വ്യാപാര സ്ഥാപനങ്ങളുമാണ് തുറക്കാന്‍ തീരുമാനിച്ചത്.
നഗരസഭാ അധികൃതര്‍ക്ക് ഇത് വലിയ വെല്ലുവിളിയാകും. ചാല, പാളയം മാര്‍ക്കറ്റുകളില്‍ നിന്നാണ് ഒരു മാസം മുമ്പ് കോവിഡ് പടര്‍ന്നത്.
മാര്‍ക്കറ്റിലെ പച്ചക്കറി കടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ചാല മേഖല ഒന്നാകെ അടച്ചുപൂട്ടിയിട്ട് ഒരു മാസം പിന്നിടുന്നു. വ്യാപാരികളും തൊഴിലാളികളും സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. തങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നു പോലും ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിക്കുകയോ, സഹായങ്ങള്‍ അനുവദിക്കുകയോ ചെയ്യാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ഛ് കയ്യുംകെട്ടി ഇരിക്കുകയാണെന്ന് ചാല കൊത്തുവാള്‍ തെരുവിലെ വ്യാപാരികള്‍ പറഞ്ഞു.
മെട്രോപോളിറ്റന്‍ സിറ്റി കളായ ചെന്നൈ, മുംബൈ, ഡല്‍ഹി, കല്‍ക്കട്ട എന്നിവിടങ്ങളില്‍ പോലും ഏതു പ്രദേശത്താണ് രോഗം വന്നത് ആ പ്രദേശം മാത്രം അടയ്ക്കുന്ന രീതിയാണ് പിന്തുടരുന്നത്. വിദേശങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരെയും പ്രാഥമിക സമ്പര്‍ക്ക് പട്ടികയില്‍ ഉള്ളവരെയും മാത്രമാണ് നിരീക്ഷണത്തിലാക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ സ്ഥിതി അങ്ങനെയല്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി നിവേദനങ്ങള്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കളക്ടര്‍ക്കും നല്‍കിയിട്ടും അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചില്ല. അതിനാലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ലോക ഡൗണ്‍ ലംഘിച്ച്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ചാല യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. ചാലയില്‍ മാത്രം ആയിരത്തിലധികം തൊഴിലാളികളാണുള്ളത്. ഇവര്‍ക്ക് മറ്റ് വരുമാന മാര്‍ഗ്ഗങ്ങളില്ല. കയറ്റിറക്ക് തൊഴിലാളികള്‍ക്കും പണിയില്ലാതായി. മുമ്പ് കര്‍ശന നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പൊലീസിന്റെ സഹായത്തോടെയായിരുന്നു അത്. അതുപോലെ ചാല, പാളയം മാര്‍ക്കറ്റുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കണമെന്നാണ് വ്യാപാരികളുടെയും തൊഴിലാളികളുടെയും ആവശ്യം. ഇല്ലെങ്കില്‍ പട്ടിണി കിടന്ന് തങ്ങള്‍ മരിക്കേണ്ടി വരുമെന്ന് തൊഴിലാളികള്‍ പറയുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
Keywords: Shop owner's association decides to violate lockdown norms and open shops on Friday, Shop Owners, Chala market, Trivandrum, Covid-19, Lockdown, Chief Minister, Chief Secretary, Collector, Labours, Corporation.
Powered by Info News For You

Comments
Post a Comment