പുഴയില്‍ ഒഴുക്കില്‍പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.08. 2020) പുഴയില്‍ ഒഴുക്കില്‍പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി. കൊന്നക്കാട്ടെ പരേതനായ അന്തുമായിയുടെ ഭാര്യ കബിലത്തുമ്മയുടെ (85) മൃതദേഹമാണ് വള്ളക്കടവില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് കബിലത്തുമ്മയെ കാണാതായത്. പ്രായാധിക്യത്തിലും ചിലപ്പോള്‍ കുളിക്കുവാനായി വീടിനടുത്തുള്ള ചൈത്ര വാഹിനി പുഴയെ കബിലത്തുമ്മ ആശ്രയിക്കുമായിരുന്നു.
രാവിലെ മുതല്‍ ഉമ്മയെ കാണാതായതോടെ മകന്‍ ബഷീര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പുഴയിലെ ആറ്റുവഞ്ചിയില്‍ കബിലത്തുമ്മയുടെ വസ്ത്രം കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ അങ്ങോളമിങ്ങോളം പോലീസും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
Keywords: Kasaragod, kerala, News, Dead body, Vellarikkundu, Missing, Old age woman, Missing old age woman's dead body found
Powered by Info News For You

Comments
Post a Comment