സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭയില്‍ തര്‍ക്കം

കേരളം (www.evisionnews.co): ഇടതുസര്‍ക്കാരിന് എതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനുള്ള നിയമസഭ സമ്മേളനം തുടങ്ങി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ വി.ഡി.സതീശന് അനുമതി നല്‍കി. സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പരാമര്‍ശം. സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി. സഭയില്‍ ഏത് അംഗത്തിന്റെയും അവകാശം അംഗീകരിക്കുമെന്ന് പി ശ്രീരാമകൃഷ്ണന്‍. എന്നാല്‍ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്ന് സ്പീക്കര്‍. ഇതേ തുടര്‍ന്ന് സഭയില്‍ തര്‍ക്കം ഉടലെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?