വിധവയും ശാരീരിക വെല്ലുവിളി നേരിടുന്നയാളും തമ്മില്‍ ലിവിംഗ് ടുഗെദര്‍; ഇരുവരുടേയും ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിന്റെ വീട്ടുകാര്‍ കമിതാക്കളുടെ തലമുണ്ഡനം ചെയ്ത് മുഖത്ത് കരിവാരിത്തേച്ച് ചെരിപ്പുകൊണ്ട് ക്രൂരമായി മര്‍ദിച്ചു; പിന്നാലെ മറ്റ് കലാപരിപാടികളും

യു പി: (www.kvartha.com 27.08.2020) വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതിന്റെ പേരില്‍ വിധവയ്ക്കും ശാരീരിക വെല്ലുവിളി നേരിടുന്നയാള്‍ക്കും നേരെ ബന്ധുക്കളുടെ അക്രമം. ഇരുവരെയും യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളെത്തി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു. മാത്രമല്ല, തല മുണ്ഡനം ചെയ്ത ശേഷം മുഖത്ത് കരി വാരി തേക്കുകയും ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ സ്ത്രീയുടെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്നും യു പി പൊലീസ് പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ കനൗജിലെ ഗുര്‍സാഹൈഗഞ്ച് ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത യു പി പൊലീസ് സ്ത്രീയുടെ കുടുംബത്തില്‍ നിന്നുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും യു പി പൊലീസ് പറഞ്ഞു. കമിതാക്കള്‍ക്കെതിരെയുള്ള അക്രമത്തില്‍ ശാരീരിക വൈകല്യമുള്ളയാളുടെ ബന്ധുക്കളും പങ്കാളികളായി. 


രണ്ടുപേരെയും തെരുവിലൂടെ നടത്തിക്കൊണ്ടു പോകുമ്പോഴും ഇരുവരുടെയും ബന്ധുക്കളുടെ മര്‍ദനം തുടര്‍ന്നു. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച 40 വയസ്സുള്ള സ്ത്രീ പിന്നീട് ശാരീരിക വൈകല്യമുള്ള യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു. കുട്ടികളെ വളര്‍ത്താന്‍ ഇവര്‍ക്ക് തുണയായത് ഇയാളായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു.

ബുധനാഴ്ച രാവിലെ യുവതി യുവാവുമായി വീടിന് സമീപത്ത് വെച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കൂട്ടം ആള്‍ക്കാരെത്തി ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ആള്‍ക്കൂട്ടത്തിനിടയിലെ ചിലര്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ വെച്ചാണ് ഇപ്പോള്‍ പൊലീസ് കുറ്റവാളികളെ കണ്ടെത്തുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ബന്ധത്തിലുള്ള രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ യു പി പൊലീസ് പരിക്കേറ്റ ഇരുവരേയും പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അറിയിച്ചു. 

Keywords: Couple beaten, tonsured, garlanded with shoes and paraded in UP village, UP, News, Local News, Attack, Crime, Criminal Case, Police, Arrested, National. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?