കിംസ് സൺറൈസ് ഗ്രൂപ്പ് കളനാട് റെസിഡന്‍സിയിൽ സർക്കാർ അംഗീകൃത കോവിഡ് ആശുപത്രി തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 01.08.2020) കിംസ് സൺറൈസ് ഗ്രൂപ്പ് കളനാട് റെസിഡന്‍സിയിൽ സർക്കാർ അംഗീകൃത കോവിഡ് ആശുപത്രി തുടങ്ങി. കാസർകോട്ട് ആദ്യമായാണ് സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സ നടത്താന്‍ അനുമതി ലഭിച്ചത്.

ഇതനുസരിച്ച് കിംസ് സണ്‍റൈസ് കോവിഡ് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി കെയര്‍ ഹോം കളനാട് ടൗണില്‍ പ്രവർത്തിക്കുന്ന ഹോട്ടല്‍ കെട്ടിടമായ കളനാട് റെസിഡന്‍സിയിൽ പ്രവർത്തനം തുടങ്ങി. കോഴിത്തിടില്‍ ഹക്കീം ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്.

 Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

48 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. നഴ്സിംഗ് സ്റ്റേഷൻ, പി പി ഇ കിറ്റ് ധരിക്കാനുള്ള മുറി, പി പി ഇ കിറ്റ് അഴിക്കാനുള്ള മുറി എന്നിങ്ങനെ വെവ്വേറെ മുറികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 3 എൻട്രികളാണ് ഇവിടെയുള്ളത്. ഒന്ന് രോഗികൾക്ക് വാരാനും, രണ്ടാമത്തേത് സ്റ്റാഫിന് വരാനും, മൂന്നാമത്തേത് ഉപകരണങ്ങൾ കൊണ്ടുവരാനുമാണ്.

സൗജന്യ വൈഫൈ, സമയാസമയങ്ങളിൽ ജ്യൂസ്, കോഫി, ചായ, ഹോട്ടൽ ഭക്ഷണം എന്നിവ കൂടാതെ വേണ്ടവർക്ക് വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് രോഗികൾ ശുശ്രൂഷ കഴിഞ്ഞ പോകുമ്പോൾ ഹോട്ടൽ മാനേജ്മെന്റിന് നേരിട്ട് നൽകണം.

 Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

താപനില നിയന്ത്രിത മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റൂം വാടക, നഴ്‌സിങ് ഫീസ്, ഡോക്ടർ കൺസൽട്ടേഷൻ ഫീസ് (ഓൺലൈൻ മുഖേന), പിപി കിറ്റ് (ഒരു ദിവസം രണ്ടോ മൂന്നോ കിറ്റ്) എന്നിവ അടക്കം 3500 രൂപയാണ് ഒരാൾക്ക് ഒരു ദിവസത്തെ നിരക്ക്. എന്നാൽ ഒരു കുടുംബത്തിലെ രണ്ടുപേരുണ്ടെങ്കിൽ 3000വും മൂന്ന് പേരുണ്ടെങ്കിൽ 2500ഉം ആണ് ദിവസ നിരക്ക്. ഒരേ സമയം നാല് പേർക്ക് താമസിക്കാവുന്ന മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

എല്ലാ മുറികളിലും എമർജൻസി ബെലി  ഇന്റർകോം സൗകര്യവും,  24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സൗകര്യം, എക്സ്റേ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്

 Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

ഇങ്ങനെ കോവിഡ് ചികിത്സ സ്വകാര്യ മേഖലയ്ക്ക് നൽകി, ഒരാൾ സ്വന്തമായി ചികിത്സാ ചിലവ് വഹിക്കുന്നതോടെ മറുവശത്ത് ഇതിന് കഴിവില്ലാത്ത മറ്റൊരാൾക്ക് സൗജന്യ ചികിത്സ നൽകാൻ സർക്കാറിന് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു സൗകര്യമെരുക്കിയാല്‍ മറ്റു സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സയ്ക്ക് അനുമതി നല്‍കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു. 

കിംസ് സണ്‍റൈസ് കോവിഡ് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി കെയര്‍ സെന്റർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 8139081689.

 Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

 Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

 Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

 Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

Keywords: Kerala, Kasaragod, Kalanad, COVID-19, Corona, Treatment, Hospital, Doctor, Nurse, Food, KIMS Sunrise Group opens COVID hospital at Kalanad Residency.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?