കുമ്പള മുളിയടക്കയില്‍ ആര്‍എസ്എസ് അക്രമം: രണ്ടുപേര്‍ ആസ്പത്രിയില്‍, പ്രദേശത്ത് സംഘം ചേര്‍ന്നുള്ള അക്രമം പതിവെന്ന് നാട്ടുകാര്‍


കുമ്പള (www.evisionnews.co): മുളിയാടുകയില്‍ ആയുധങ്ങളുമായി ആര്‍എസ്എസ് വിളയാട്ടം. അക്രമത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ റസാഖ് മുളിയടുക്ക, നിഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 
ഇന്നലെ രാത്രി 8.50 ഓടെ മദ്യലഹരിയിലെത്തിയ സംഘം ആള്‍ഒഴിഞ്ഞ വീടിനടുത്ത് നിഷാദിനെ വാഹനം തടഞ്ഞു അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊതുപ്രവര്‍ത്തകന്‍ റസാഖിനെയും സംഘം ആക്രമത്തിനിരയാക്കി. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയതിനാല്‍ സംഘം ഓടി മറയുകയായിരുന്നു. തടയാന്‍ ശ്രമിച്ച പ്രദേശവാസികളായ നാല് പേര്‍ക്കും പരിക്കേറ്റു. 

നേരത്തെ നിരവധി തവണ പൊതുമുതല്‍ നശിപ്പിച്ചും വണ്ടികള്‍ തടഞ്ഞു പേര് ചോദിച്ചു അക്രമിച്ചും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ ഭീതി സൃഷ്ടിച്ചിരുന്നു. മുളിയടുക്കം ജംഗ്ഷനിലെ ആളൊഴിഞ്ഞ വീട്ടില്‍ ദിവസവും മദ്യപിക്കുകയും മദ്യലഹരിയില്‍ പ്രദേശവാസികളെ ശല്യം ചെയ്യുന്നതും പതിവാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് അത് ചിലര്‍ ഇടപെട്ട്് ഒത്തുതീര്‍ക്കുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?