സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ചെയ്യാന്‍ സി പി എം സംസ്ഥാന സമിതിയോഗം ശനിയാഴ്ച: കണ്ണൂര്‍ ലോബിയുടെ നിലപാട് നിര്‍ണായകമായേക്കും
കണ്ണൂര്‍: (https://ift.tt/2Cb0FvO) സി.പി. എം സംസ്ഥാനസമിതിയോഗം ശനിയാഴ്ച ചേരാനിരിക്കെ കണ്ണൂരിലെ പിണറായി വിഭാഗം നേതാക്കളിലെ അഭിപ്രായഭിന്നത നിഴലിക്കേും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ പിണറായിയെ അനുകൂലിക്കുന്ന നേതാക്കളിലും ആശങ്ക ശക്തമാണ്. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീണ്ടു തുടങ്ങിയ സാഹചര്യത്തില്‍ മൗനം പാലിക്കുകയായിരുന്നുപാര്‍ട്ടിയിലെ കണ്ണൂര്‍ വിഭാഗം നേതാക്കള്‍.
നേരത്തെ ലാവ്ലിന്‍ കേസിലും സ്പ്രിംഗല്‍റിലും മറ്റു സമാനമായ സംഭവങ്ങളിലും മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി പ്രതിപക്ഷപാര്‍ട്ടികള്‍ കൂരമ്പുകളെയ്തു വിട്ടപ്പോള്‍ പ്രതിഷേധം ചമച്ചത് കണ്ണൂര്‍ ലോബിയെന്നുഅറിയപ്പെടുന്ന നേതാക്കളായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം.വി ഗോവിന്ദനും ഇ.പി ജയരാജനും മാത്രമേ മുഖ്യമന്ത്രിയെ അനുകൂലിച്ചു മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.
ഇതാകാട്ടെ വളരെ ദുര്‍ബലമായ പ്രതിരോധവുമായിരുന്നു. മുഖ്യമന്ത്രിയുമായി ഇടഞ്ഞു നില്‍ക്കുന്ന സംസ്ഥാന സമിതിയംഗമായ പി.ജയരാജന്‍ ഈ വിഷയത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു എന്നാല്‍ പാലത്തായി പീഡനക്കേസില്‍ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ശക്തമായി പ്രതികരിക്കുകയും ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്ത പി. ജയരാജന്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പിന്തുണയ്ക്കാത്തത് അണികള്‍ അസ്വാഭാവിക സാഹചര്യമായാണ് കാണുന്ന്. സി.പി. എം കേന്ദ്രകമ്മിറ്റിയംഗമായ പി.കെ ശ്രീമതി, മന്ത്രി കെ.കെ ശൈലജ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയിംസ് മാത്യു, എം.വി ജയരാജന്‍, കെ.പി സഹദേവന്‍, കെ.കെ രാഗേഷ്, ടി.വി രാജേഷ്, എ. എന്‍ ഷംസീര്‍ എന്നീ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. ഇതില്‍ രാഗേഷും ഷംസീറും മുഖ്യമന്ത്രിയോട് കടുത്ത അനുഭാവം പുലര്‍ത്തുന്നയാളാണ്. സ്വര്‍ണക്കടത്തു കേസില്‍ പി.ജയരാജനെടുക്കുന്ന നിലപാട് മറ്റു അംഗങ്ങളെയും സ്വാധീനിച്ചേക്കും.ജയരാജന്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുന്നയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് സൂചന. ഇതോടെ കണ്ണൂര്‍ ലോബിയിലെ അഭിപ്രായഭിന്നതകള്‍ മുതലെടുത്തു പിണറായിയുടെ ഭരണത്തിലും കോടിയേരിയുടെ പാര്‍ട്ടി നേതൃത്വത്തിലും അതൃപ്തരായ തെക്കന്‍ലോബി മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനും സാധ്യതയുണ്ട്.
Keywords: Kannur, Kerala, News, CPM, Gold, Smuggling, Case, Discuss, State, CPM state committee meeting to discuss gold smuggling case
Powered by Info News For You

Comments
Post a Comment