കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച തീരദേശത്തേക്കുള്ള പാലം രണ്ടാഴ്ചയായി അടച്ചിട്ടു; പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ അടക്കം ആയിരത്തിലധികം ആളുകൾ ഉപരോധം നടത്തുന്നു
കാസർകോട്: (www.kasargodvartha.com 16.08.2020) കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച തീരദേശത്തേക്കുള്ള നെല്ലിക്കുന്ന് പാലം രണ്ടാഴ്ചയായി അടച്ചിട്ട് അവശ്യകാര്യങ്ങൾക്ക് പോലും പുറത്ത് പോകാൻ അനുവദിക്കാത്തതിൽ പ്രകോപിതരായ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള ആയിരത്തിലധികം ആളുകൾ ഉപരോധം നടത്തുന്നു.
രോഗവ്യാപനം കുറയാൻ തുടങ്ങിയിട്ടും ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
തൊഴിൽ മുടങ്ങിയതോടെ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ വീടുകളിൽ പട്ടിണിയിലാണ്.ഇതിനിടയിൽ സപ്ലൈകോ ഫിഷറീസ് വകുപ്പുമായി സഹകരിച്ചു നൽകുന്ന കിറ്റ് പോലും നിഷേധിച്ചതോടെയാണ് മത്സ്യതൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വരാൻ കാരണമായത്.
മത്സ്യതൊഴിലാളികളുടെ ആശ്വാസ സമ്പാദ്യ പദ്ധതി പ്രകാരം ബാങ്കിൽ ഉള്ള പണം എടുക്കാൻ പോലും പോകാൻ അനുവദിക്കുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്ത് ഇറങ്ങാൻ അനുവദിക്കാത്തതിനാൽ കുട്ടികളും പ്രായമുള്ളവരും വിശന്ന് കരയുകയാണെന്നും പൊതു പ്രവർത്തകർ പറയുന്നു.
പോലീസ് സ്ഥാപിച്ച ബാറിക്കോഡ് നീക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പോലും കണക്കിലെടുക്കാതെയാണ് പ്രതിഷേധം.
ഉപരോധം നടക്കുന്ന വിവരമറിഞ്ഞ് കാസർകോട് ഡി വൈ എസ് പി ബാലകൃഷൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, ആർ ഡി ഓ അഹമ്മദ് കബീർ, സി ഐ രാജേഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി മത്സ്യ തൊഴിലാളി നേതാക്കന്മാരായ ജി നാരായണൻ, ആർ ഗംഗാധരൻ എന്നിവരോട് സംസാരിച്ച് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിവരികയാണ്.
ഇവർക്ക് മൽസ്യ ബന്ധനത്തിന് പോവാനുള്ള അനുമതി ഇതോടെ നൽകിയിട്ടുണ്ട്, എന്നാൽ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നത് ഇവർ അതെ സ്ഥലത്തേക്ക് തന്നെ തിരിച്ച വരണമെന്ന നിബന്ധന പോലീസ് മുന്നോട്ട് വെച്ചുട്ടുണ്ട്. പിടിച്ചുകൊണ്ട് വരുന്ന മത്സ്യം ഘട്ടം ഘട്ടമായി പുറത്തേക്ക് കൊണ്ട് പോകാനുള്ള സംവിധാനം പോലീസ് ഒരുക്കണം എന്ന ആവശ്യവും ഉന്നയിച്ചു.
Keywords: Kerala, News, Kasargod, Nellikkunn, Coastal Region, Fishermen, Protest, Police, Bridge, COVID, Containment zone, The bridge to the coast, which has been declared a Containment zone, has closed for two weeks; Thousands of people are protesting.
< !- START disable copy paste -->
Powered by Info News For You





Comments
Post a Comment