സർവകലാശാല ഉന്നത ഉദ്യോഗസ്ഥയായ സിപിഎം നേതാവിന്റെ ഭാര്യ കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ നടപടി വേണമെന്ന് ബിജെപി

കണ്ണൂര്‍: (www.kvartha.com 26.08.2020) കണ്ണൂർ സർവകലാശാലയിൽ ഉന്നത പദവി വഹിക്കുന്ന സിപിഎം നേതാവ് കെ കെ രാഗേഷ് എംപിയുടെ ഭാര്യകേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തത് വിവാദമായി. ഇതു സംബന്ധിച്ചു കടുത്ത വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഇടതു വിമർശകർ ഫോട്ടോ പോസ്റ്റു ചെയ്ത ഇവരുടെ ഫെയ്സ് ബുക്ക് പേജിലും വിമർശനങ്ങൾ അഴിച്ചുവിടുന്നുണ്ട്. സിപിഎം നേതാവും രാജ്യസഭാഗംഗവുമായ രാഗേഷിന്റെ ഭാര്യയും കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറുമായ പ്രിയ വര്‍ഗീസ് സിപിഎം സമരത്തില്‍ പങ്കെടുത്തതാണ് വിവാദമായത്. 

Kannur, News, Kerala, BJP, CPM, Wife, Facebook, BJP has demanded action in the CPM leader's wife's agitation against the central government


കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് രാഗേഷിനൊപ്പം പ്രിയ വര്‍ഗീസ് പങ്കെടുത്തത്. സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന വ്യക്തി രാഷ്ട്രിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവാനൊ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാനൊ പാടില്ലെന്ന പെരുമാറ്റചട്ടം നിലനില്‍ക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന പ്രിയ സമരത്തില്‍ പങ്കെടുത്തിരിക്കുന്നത്. ഗവണ്‍മെന്റ് സര്‍വ്വീസിന്റെ ഭാഗമായ സര്‍വ്വകലാശാലയിലെ നോണ്‍ ടീച്ചിംങ് സ്റ്റാഫ് വിഭാഗത്തില്‍പ്പെട്ടതാണ് സ്റ്റുഡന്‍സ് സര്‍വ്വീസ് ഡയരക്ടര്‍ തസ്തിക.

പ്രിയ വര്‍ഗീസിനെതിരെ നടപടിയെടുക്കണമെന്നും ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി ഗവർണർക്ക് പരാതി നൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സമരത്തില്‍ പ്‌ളകാര്‍ഡേന്തി പങ്കെടുക്കുന്ന ഫോട്ടോ പ്രിയ വർഗീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയായത്.

Keywords: Kannur, News, Kerala, BJP, CPM, Wife, Facebook,  BJP has demanded action in the CPM leader's wife's agitation against the central government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?